തൃശൂര്‍: പി. പത്മരാജെൻറ ഓർമക്കായി പത്മരാജന്‍ സ്മാരക സമിതി ഏര്‍പ്പെടുത്തിയ പത്മരാജന്‍ സ്മാരക ചെറുകഥ പുരസ്‌കാരം സലിം ഇന്ത്യക്ക് നൽകുമെന്ന് പത്മരാജെൻറ പത്നിയും എഴുത്തുകാരിയുമായ രാധാലക്ഷ്മി വാർത്തസമ്മേളനത്തില്‍ അറിയിച്ചു. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്‌കാരം നവംബര്‍ 18ന് നടക്കുന്ന പത്മരാജന്‍ അനുസ്മരണ സമ്മേളനത്തില്‍ സമര്‍പ്പിക്കും. രാധാലക്ഷ്മി അധ്യക്ഷയും സാഹിത്യ വിവര്‍ത്തകന്‍ എന്‍. മൂസക്കുട്ടി, സിന്ധു ലോഹിതദാസ് എന്നിവര്‍ അംഗങ്ങളുമായ മൂന്നംഗ സമിതിയാണ് ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച സലിം ഇന്ത്യയുടെ കഥകള്‍ എന്ന ചെറുകഥ സമാഹാരം അവാര്‍ഡിനായി തിരഞ്ഞെടുത്തത്്. എം.ടി. വാസുദേവന്‍ നായര്‍ പത്മരാജന്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അധ്യക്ഷ രാധാലക്ഷ്മി പത്മരാജന്‍, അംഗങ്ങളായ എൻ. മൂസക്കുട്ടി, സിന്ധു ലോഹിതദാസ്, പത്മരാജന്‍ സ്മാരക സമിതി പ്രസിഡൻറ് സൈമണ്‍ ജെ. ചാഴൂര്‍, കവി സി.ജി. അശോകന്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.