ബെഫി പ്രതിഷേധം

തൃശൂർ: എസ്.ബി.ഐ മാനേജ്മ​െൻറി​െൻറ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ ബാങ്ക് എംേപ്ലായീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ബെഫി) ജില്ല കമ്മിറ്റി എസ്.ബി.ഐ പ്രധാന ശാഖക്ക് മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ചു. ബാങ്ക് ശാഖകൾ പൂട്ടുന്നതിലും സർവിസ് നിരക്കുകൾ വർധിപ്പിക്കുന്നതിലും ഇടപാടുകാരെയും ജീവനക്കാരെയും മാനേജ്മ​െൻറ് ഭീഷണിപ്പെടുത്തുന്നതിലും ബെഫി പ്രതിഷേധിച്ചു. സംസ്ഥാന പ്രസിഡൻറ് ടി. നരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം. പ്രഭാകരൻ, ആർ. മോഹന, എൻ. സുരേഷ്, എ. അജയൻ, എൻ. നന്ദകുമാർ, വി.കെ. ജയരാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.