തൃശൂർ: എെൻറ നാട്ടിൽ ചെയ്തത് നിങ്ങളുടെ നാട്ടിലും ചെയ്യാതിരിക്കുമോ? ഞാനിേപ്പാൾ പുറേമ്പാക്കായി. നിങ്ങളും പുറേമ്പാക്കാണോ? ആഴത്തിൽ ചിന്തയെ ഉണർത്തുന്ന തമിഴ് വരികൾ. പാടിയത് പ്രശസ്ത സംഗീതജ്ഞൻ ടി.എം. കൃഷ്ണ. കർണാടക സംഗീതക്കച്ചേരിയിൽ വരേണ്യവർഗം അടയാളപ്പെടുത്തിയ പതിവു വഴികളിൽനിന്നും സമ്പ്രദായങ്ങളിൽനിന്നും മാറി സഞ്ചരിച്ച കൃഷ്ണ ഒരിക്കൽകൂടി തൃശൂരിലെ ആസ്വാദകരുടെ ഹൃദയത്തിൽ ചേക്കേറി. 'പുറേമ്പാക്ക് പാടൽ' എന്ന പാട്ടിലാണ് അദ്ദേഹം ആസ്വാദനത്തിനൊപ്പം നാടിെൻറ സമകാലികാവസ്ഥയിലേക്ക് ചിന്തയെയും കടത്തിവിട്ടത്. 'പുറേമ്പാക്ക് എനക്ക് ഇല്ലൈ, പുറേമ്പാക്ക് ഉനക്കുമില്ലൈ, ഉൗറ്ക്ക് പുറേമ്പാക്ക്, ഭൂമിക്ക് പുറേമ്പാക്ക്...' എന്നു തുടങ്ങുന്നതായിരുന്നു പാട്ട്. എെൻറ നാട്ടിൽ വൈദ്യുതി നിലയം വന്നപ്പോൾ ഏക്കർകണക്കിന് ഭൂമി വെള്ളത്തിനടിയിലായി. പുഴയെയും കടലിനെയും അവർ രണ്ടായി വേർതിരിച്ചു. നീലാകാശം കറുത്തിരുണ്ടു... ഇങ്ങനെ പോകുന്നു വരികളുടെ ആശയം. ഹരിപ്പാട് രാജാവ് ചിട്ടപ്പെടുത്തിയ 'ആകാരത്തിൽ സുഷമ, ഇതുപോൽ ഏതു പക്ഷിക്ക്...' എന്നു തുടങ്ങുന്ന മലയാളം പാട്ടും അദ്ദേഹം പാടി. കൂട്ടത്തിൽ പ്രിയ സുഹൃത്ത് പെരുമാൾ മുരുകൻ എഴുതിയ 'തായുമില്ലൈ, തന്തയുമില്ലൈ...' എന്നു തുടങ്ങുന്ന പാട്ടും. സാധാരണ ശിവ, വിഷ്ണു സ്തുതികളും കീർത്തനങ്ങളുമാണ് കച്ചേരിയിൽ കേൾക്കാറ്. എന്നാൽ, അംഗീകൃത രാഗങ്ങൾക്കും താളങ്ങൾക്കുമനുസരിച്ചു തന്നെയാണ് കൃഷ്ണ പാരമ്പര്യത്തെ മാറ്റിയെഴുതിയ കച്ചേരി അവതരിപ്പിച്ചത്. റീജനൽ തിയറ്റർ നിറഞ്ഞുകവിഞ്ഞ് ഇരിക്കാൻ സ്ഥലം കിട്ടാതെ നിൽക്കുകയായിരുന്നു നിരവധിപേർ. അവരെ വേദിയിൽ തെൻറ അരികിൽ ഇരുത്തിയാണ് അദ്ദേഹം കച്ചേരി തുടങ്ങിയത്. ഇതും പരമ്പരാഗത രീതിയോടുള്ള വെല്ലുവിളിയായിരുന്നു. പൂങ്കുളം സുബ്രഹ്മണ്യം മൃദംഗവും അക്കരൈ സുബ്ബലക്ഷ്മി വയലിനും ബി.എസ്. പുരുഷോത്തം ഗഞ്ചിറയും വായിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.