അപക്വമതിയായ കൃഷിമന്ത്രിയെ പാർട്ടി തിരുത്തണം ^ടി.എൻ. പ്രതാപൻ

അപക്വമതിയായ കൃഷിമന്ത്രിയെ പാർട്ടി തിരുത്തണം -ടി.എൻ. പ്രതാപൻ തൃശൂർ: കാർഷിക സർവകലാശാല കാമ്പസിൽ സി.പി.െഎയുടെ ബ്രാഞ്ച് സമ്മേളനം ചേർന്നത് ചട്ട വിരുദ്ധ നടപടിെയന്ന് ഡി.സി.സി പ്രസിഡൻറ് ടി.എൻ. പ്രതാപൻ. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനം സർവകലാശാല പോലുള്ള സ്ഥാപനങ്ങളിൽ ചേരുന്നത് കേട്ടുകേൾവി ഇല്ലാത്തതാണ്. ഇടത് സർക്കാർ അധികാരമേറ്റ ശേഷം യോഗ്യരായ പലരേയും മാറ്റി രാഷ്ട്രീയ നിയമനം നടന്നിരുന്നു. വൈസ് ചാൻസലർ കൃഷിമന്ത്രിയുടെയും പാർട്ടിയുടെയും തെറ്റായ നടപടികൾക്കൊപ്പം നിൽക്കുകയാണ്. പ്രതിഭാശാലികളായ കൃഷിമന്ത്രിമാരെ സൃഷ്ടിച്ച പാർട്ടിയാണ് സി.പി.െഎ. അവരുടെ മാതൃക സ്മരണീയമാണ്. ഇപ്പോൾ മന്ത്രി കാണിക്കുന്നത് വില കുറഞ്ഞ രാഷ്ട്രീയമാണ്. ഇതിന് തിരിച്ചടി നേരിടേണ്ടി വരും. പക്വതയുള്ള സി.പി.െഎ നേതാക്കൾ അപക്വമതിയായ ഇൗ മന്ത്രിയെ തിരുത്താൻ തയാറാവണം -പ്രതാപൻ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.