ഗുരുവായൂരില്‍ വൻ തിരക്ക്

ഗുരുവായൂര്‍: ഹര്‍ത്താലായിട്ടും ഗുരുവായൂരില്‍ ദർശനത്തിന് വൻ തിരക്ക്. ഒരു വിവാഹവും 165 ചോറൂണും ക്ഷേത്ര സന്നിധിയിൽ നടന്നു. സാധാരണ ഹര്‍ത്താലുകള്‍ക്ക് ക്ഷേത്ര പരിസരത്തെ ഒഴിവാക്കാറുണ്ടായിരുന്നെങ്കിലും നേരത്തെ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ എന്ന കാരണം പറഞ്ഞ് ഇത്തവണ ആ ഇളവ് ഉണ്ടായില്ല. പ്രസാദ ഊട്ട് മാത്രമായിരുന്നു ഭക്തര്‍ക്ക് ആശ്രയം. വൈകീട്ട് മൂന്ന് വരെ പ്രസാദ ഊട്ട് തുടര്‍ന്നു. ഏഴായിരത്തോളം പേര്‍ പ്രസാദഊട്ടില്‍ പങ്കെടുത്തു. തീര്‍ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞിരുന്നില്ല. കെ.എസ്.ആർ.ടി 37 സർവിസുകൾ നടത്തി. ഓരോ റൂട്ടിലേക്കും ആളെത്തുന്ന മുറക്ക് ആ ഭാഗത്തേക്ക് സർവിസ് നടത്തുകയാണ് ചെയ്തത്. എറണാകുളം, പാലക്കാട് ഭാഗങ്ങളിലേക്കായിരുന്നു കൂടുതല്‍ സർവിസുകള്‍. രാവിലെ ഗുരുവായൂരില്‍ നിന്ന് പുറപ്പെട്ട ബസി​െൻറ ചില്ല് എറണാകുളത്തു വെച്ച് എറിഞ്ഞുതകര്‍ക്കുകയുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.