സാഹോദര്യമാണ് ദേശീയതയുടെ അടിത്തറ ^ഡോ. കെ.എം. അനിൽ

സാഹോദര്യമാണ് ദേശീയതയുടെ അടിത്തറ -ഡോ. കെ.എം. അനിൽ മാള: ദേശീയത യാഥാർഥ്യമാണെന്നും സാഹോദര്യമാണ് അതി​െൻറ അടിത്തറയെന്നും കാലിക്കറ്റ് സർവകലാശാല ഫോക്്ലോർ വിഭാഗം തലവനും എഴുത്തുകാരനുമായ ഡോ. കെ.എം. അനിൽ പറഞ്ഞു. കുഴിക്കാട്ടുശ്ശേരി ഗ്രാമികയും കേരള സാഹിത്യ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഇ.കെ. ദിവാകരൻപോറ്റി ജന്മശതാബ്്ദി പ്രഭാഷണ പരമ്പരയിൽ 'സാംസ്കാരിക ദേശീയതയുടെ പരിണാമങ്ങൾ' എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. വത്സലൻ വാതുശ്ശേരി അധ്യക്ഷത വഹിച്ചു. ഡോ. ബി. പാർവതി, ഷീബ ഗിരീശൻ, യു.എസ്. അജയകുമാർ, ഡോ. വടക്കേടത്ത് പത്മനാഭൻ, സൂനജ് ഹരിഹരൻ, സുജൻ പൂപ്പത്തി, കെ.സി. അജയൻ, വി.കെ. ശ്രീധരൻ, വി.ആർ. മനുപ്രസാദ് എന്നിവർ സംസാരിച്ചു. അടുത്ത പ്രഭാഷണം നവംബർ 19ന് ഡോ. എം.ജി.എസ്. നാരായണൻ നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.