തൃശൂർ: ജൂബിലി മിഷൻ മെഡിക്കൽ കോളജ് ആശുപത്രിക്ക് നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഓഫ് ഹോസ്പിറ്റൽസിെൻറ എൻട്രി ലെവൽ അംഗീകാരം. മന്ത്രി സി. രവീന്ദ്രനാഥ് അംഗീകാരപത്രം മെഡിക്കൽ കോളജ് ഡയറക്ടർ ഫാ. ഫ്രാൻസിസ് പള്ളിക്കുന്നത്തിന് കൈമാറി. പിന്നണി ഗായകൻ ജയചന്ദ്രൻ മുഖ്യാതിഥിയായി. ബിഷപ്പ് മാർ ടോണി നീലങ്കാവിൽ, മാർ ജേക്കബ് തൂങ്കുഴി, ജൂബിലി സി.ഇ.ഒ ഡോ. ബെന്നി ജോസഫ്, അസോ. ഡയറക്ടർ ഫാ. പോൾ പേരാമംഗലത്ത്, ഡോ. അലക്സ് ജോസഫ്, ഡോ. പ്രവീൺലാൽ, ഫിലോ പോൾ എന്നിവർ പങ്കെടുത്തു. കഞ്ചാവ് ലഹരിയിൽ ബൈക്കോടിച്ച യുവാവ് പിടിയിൽ തൃശൂർ: കഞ്ചാവ് ലഹരിയിൽ അമിത വേഗത്തിൽ ബൈക്ക് ഓടിച്ചു അപകടാന്തരീക്ഷം സൃഷ്ടിച്ച യുവാവ് എക്സൈസ് പിടിയിൽ. കുന്നംകുളം കാണിയാമ്പാൽ ചെറുപനക്കൽ വീട്ടിൽ നിജോ (26) ആണ് അറസ്റ്റിലായത്. ബുള്ളറ്റ് ബൈക്കും 20 പൊതി കഞ്ചാവും എക്സൈസ് പിടിച്ചെടുത്തു. എക്സൈസ് ഇൻസ്പെക്ടർ എ. രാധാകൃഷ്ണെൻറ നേതൃത്വത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർ കെ.വി. ബാബു, പ്രിവൻറിവ് ഓഫിസർ എ.ബി. പ്രസാദ്, സിവിൽ എക്സൈസ് ഓഫിസർമാരായ ടി.എസ്. സാജി, പി. പരമേശ്വരൻ, വി.എം. ഹരീഷ്, എ.ആർ. നിഖിൽ, സി.എൽ. ജെയിൻ, ഡിക്സൺ വി. ഡേവിസ് എന്നിവരാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.