കോര്‍പറേഷന്‍ കേരളോത്സവം; ബാര്‍ബഡോസ് അഞ്ചേരി ടീം ജേതാക്കളായി

തൃശൂര്‍: കോര്‍പറേഷന്‍ കേരളോത്സവത്തിൽ ഫുട്‌ബാള്‍ മത്സരത്തില്‍ ബാര്‍ബഡോസ് അഞ്ചേരി ടീം ജേതാക്കളായി. എഫ്‌.സി.ഒല്ലൂരിനെ നാലു ഗോളുകള്‍ക്കാണ് ബാര്‍ബഡോസ് പരാജയപ്പെടുത്തിയത്. മേയര്‍ അജിത ജയരാജന്‍ ട്രോഫി സമ്മാനിച്ചു. വിദ്യാഭ്യാസ സമിതി അധ്യക്ഷ ലാലി െജയിംസ് അധ്യക്ഷത വഹിച്ചു. എം.കെ. മുകുന്ദന്‍, ഫ്രാന്‍സിസ് ചാലിശേരി, പി. സുകുമാരന്‍, ഷീന ചന്ദ്രന്‍, വിന്‍സ​െൻറ് കാട്ടൂക്കാരന്‍, ടി.ആര്‍. സന്തോഷ്, എ. പ്രസാദ് വി. രാവുണ്ണി, എ.എസ്. രാമദാസന്‍, സി.ബി. ഗീത, പ്രസീജ ഗോപകുമാര്‍, ബി. ഗീത, വിന്‍ഷി അരുണ്‍കുമാര്‍, ടി.എസ്. സന്തോഷ് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.