കാഞ്ഞാണി: ഹർത്താൽ ദിനത്തിൽ റോഡിലെ ചതിക്കുഴികൾ അടച്ച് ബസ് ഉടമകളും തൊഴിലാളികളും മാതൃകയായി. തകർന്ന് കിടക്കുന്ന തൃശൂർ-വാടാനപ്പള്ളി റോഡിലെ ചേറ്റുപുഴ മുതൽ വാടാനപ്പള്ളി വരെയുള്ള കുഴികളാണ് ബസ് ഓപ്പറേറ്റേഴ്സ് യൂനിയെൻറ നേതൃത്വത്തിൽ അടച്ചത്. റോഡ് തകർന്ന് യാത്ര ദുഷ്കരമാണ്. അപകടങ്ങളും വർധിച്ചു. ഇതോടെയാണ് ഹർത്താൽ ദിനത്തിൽ കുഴികൾ അടയ്ക്കാൻ ബസ് ഉടമകൾ തീരുമാനിച്ചത്. സിമൻറും മെറ്റലും മണലും ഇട്ടാണ് കോൺക്രീറ്റ് ചെയ്ത് കുഴികൾ അടച്ചത്. രാവിലെ മുതൽ വൈകിട്ട് വരെ പ്രവൃത്തി നടന്നു. പ്രസിഡൻറ് അബ്്ദുൽ കരീം നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.