കൊടുങ്ങല്ലൂർ: ഹർത്താലിനോടനുബന്ധിച്ച് കൊടുങ്ങല്ലൂർ നഗരത്തിലും വിവിധ പ്രദേശങ്ങളിലും യു.ഡി.എഫിെൻറ പ്രകടനം നടന്നു. നഗരത്തിലെ പൊതുയോഗം ഡി.സി.സി ജന. സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഡിൽഷൻ കൊട്ടേക്കാട്ട് അധ്യക്ഷത വഹിച്ചു. എടവിലങ്ങിൽ എം.ജി. അനിൽകുമാർ, ഇ.കെ.സജീവൻ, എം.എൽ. മോഹൻദാസ്, വി.സി. ജോളി, ബഷീർ കൊല്ലത്ത് വീട്ടിൽ, ബെന്നി എന്നിവർ നേതൃത്വം നൽകി. എറിയാട് പി.ബി. മൊയ്തു, പി.കെ. മുഹമ്മദ്, സി.എം. മൊയ്തു, മുജീബ് റഹിമാൻ തുടങ്ങിയവരും അഴീക്കോട് പി.കെ. ഷംസുദ്ദീൻ, വി.എ. മുഹമ്മദ്, പി.പി. ജോൺ, പി.എ. കരുണാകരൻ എന്നിവരും ശ്രീനാരായണപുരത്ത് കെ.ആർ. അശോകൻ, അബ്ദുറഹിമാൻ, കെ.ആർ. നിതീഷ്കുമാർ, കെ.എ. ഹൈദ്രോസ്, സുധി പൂതോട്ട് തുടങ്ങിയവരും നേതൃത്വം നൽകി. മതിലകത്ത് നടന്ന പ്രകടനത്തിന്ന് ഡി.സി.സി ജനറൽ െസക്രട്ടറി സി.എസ്. രവീന്ദ്രൻ, ഒ.എ. ജെൻടിൻ, സുനിൽ മേനോൻ ഷിബു വർഗീസ് ,എസ്.എ.സിദ്ദീഖ് ,കെ.എം. ജോസ്, എ.കെ. ഭരതൻ, പി.എ. റാഫി എന്നിവർ നേതൃത്വം നൽകി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.