ഹർത്താൽ ദിനത്തിൽ സൈക്കിൾ സവാരിയുമായി യുവാക്കൾ

തൃശൂർ: ഹർത്താൽ ദിനത്തിൽ കിലോമീറ്ററുകൾ സൈക്കിളിൽ സഞ്ചരിച്ച് എഴു യുവാക്കൾ. മലപ്പുറം എടപ്പാളിലും പരിസര പ്രദേശത്തുമുള്ളവരാണ് ദീർഘദൂര സൈക്കിൾ യാത്ര ചെയ്ത് തൃശൂരിലെത്തിയത്. ദിവസവും 50 കി.മീ വരെ സൈക്കിൾ സവാരി നടത്തുന്നവരാണ് സംഘത്തിലുള്ളവ. മികച്ച വ്യായാമം എന്ന നിലയിലും ആരോഗ്യനില തൃപ്തികരമായി നിലനിർത്താനുമാണ് സൈക്കിളിങ് നടത്തുന്നതെന്ന് സംഘത്തിലെ എടപ്പാൾ സ്വദേശി സൈഫുദ്ദീൻ പറഞ്ഞു. വാഹനത്തിരക്കില്ലാതെ സഞ്ചരിക്കാമെന്നതിനാലാണ് ഹർത്താൽ ദിനങ്ങൾ ഇവർ ദീർഘയാത്രക്കായി തിരഞ്ഞെടുക്കുന്നത്. സൈക്കിൾ സവാരി വ്യാപിപ്പിക്കണമെന്ന സന്ദേശവും യാത്രക്ക് പിന്നിലുണ്ട്. കുറ്റിപ്പുറം സ്വദേശി കൃഷ്ണകുമാർ, ചങ്ങരംകുളം സ്വദേശികളായ ഷാക്കിർ, അഫു, പൊന്നാനിക്കാരായ സാബിർ, ഫൈസൽ, അനസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.