ചാലക്കുടി: കൊരട്ടിപ്പള്ളിയിലെ തിരുനാളിനോട് അനുബന്ധിച്ച് ഗതാഗതം നിയന്ത്രിച്ച പൊലീസിനെ ആക്രമിച്ച യുവാവിനെ അറസ്്റ്റ് ചെയ്തു. കൊരട്ടി കട്ടപ്പുറം ഗോപുരന്‍ വീട്ടില്‍ സ്‌നേഹേഷിനെയാണ്(28) അറസ്്റ്റ് ചെയ്തത്. വെള്ളിക്കുളങ്ങര സ്്റ്റേഷനിലെ വിശ്വംഭരന്‍ എന്ന പൊലീസുകാരനെയാണ് ഇയാള്‍ ആക്രമിച്ചത്. ഞായറാഴ്ചയാണ് സംഭവം . ദേവമാത ആശുപത്രിക്ക് സമീപം ഗതാഗതം നിയന്ത്രിക്കുകയായിരുന്നു പൊലീസ് ഉദ്യോഗസ്ഥൻ. പ്രദക്ഷിണത്തിെൻറ സമയമായതിനാല്‍ വണ്ടികള്‍ മറ്റൊരു വഴിയിലൂടെ തിരിച്ചു വിടുകയായിരുന്നു. ഈ സമയത്ത് ബൈക്കില്‍ വന്നിരുന്ന സ്‌നേഹേഷ് പൊലീസുകാരനോട് തട്ടിക്കയറുകയും തുടര്‍ന്ന് സംഘര്‍ഷം ഉണ്ടാവുകയുമായിരുന്നു. ബൈക്ക് മറ്റൊരിടത്ത്െവച്ച് അല്‍പസമയം കഴിഞ്ഞ് തിരിച്ചുവന്ന ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥനെ അടിച്ചു വീഴ്ത്തുകയായിരുന്നു. സ്‌നേഹേഷ് മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു. ഇയാളെ റിമാന്‍ഡ് ചെയ്തു. സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് യുവതികള്‍ക്ക് ഗുരുതര പരിക്ക് അതിരപ്പിള്ളി: വെറ്റിലപ്പാറയില്‍ സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച് യുവതികള്‍ക്ക് ഗുരുതര പരിക്ക്. കോട്ടയം കുറിവിലങ്ങാട് തളിപ്പറമ്പില്‍ രാമചന്ദ്രെൻറ മകള്‍ ആതിര (24), പാമ്പാടി പാങ്ങട വിജയാദ്രി വീട്ടില്‍ ഹരിദാസിെൻറ മകള്‍ രാഖി (24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച സ്കൂട്ടർ തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് അതിരപ്പിള്ളി പൊലീസ് സ്്റ്റേഷന് മുന്‍വശത്താണ് അപകടത്തിൽപെട്ടത്. അതിരപ്പിള്ളിയില്‍നിന്ന് ചാലക്കുടിയിലേക്ക് പോവുകയായിരുന്ന കാറും അതിരപ്പിള്ളിയിലേക്ക് പോകുന്ന സ്‌കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ഇരുവരെയും ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആതിരയുടെ തലക്കാണ് പരിക്കേറ്റത്. അടിയന്തരമായി ശസ്ത്രക്രിയക്ക് വിധേയയാക്കി. രാജിയുടെ ഇരുകാലുകൾക്കും ഗുരുതര പരിക്കേറ്റു. തൃശൂരിലെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നവരാണ് പരിക്കേറ്റ യുവതികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.