പൊതുവിദ്യാഭ്യാസ സംരക്ഷണ തീരുമാനം അധ്യാപക സംഘടനകൾ അട്ടിമറിക്കുന്നു

തൃപ്രയാർ: പൊതുവിദ്യാഭ്യാസ സംരക്ഷണ തീരുമാനം അധ്യാപക സംഘടനകൾ തന്നെ അട്ടിമറിക്കുന്നു. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ കുട്ടികളെ അയക്കുന്ന വലപ്പാട് ഉപജില്ലയിലെ അധ്യാപകർ വിദ്യാഭ്യാസ സമിതികളുടെ ഭാരവാഹികളാകരുത് എന്ന തീരുമാനമാണ് അട്ടിമറിച്ചത്. മൂന്നുമാസം മുമ്പ് ഉപ വിദ്യാഭ്യാസ ഒാഫിസറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. തുടർന്ന് വലപ്പാട് ഉപജില്ല എച്ച്.എം ഫോറം, വിദ്യാരംഗം, വിദ്യാഭ്യാസ വികസന സമിതി എന്നിവയുടെ ഭാരവാഹികൾ സ്ഥാനം ഒഴിഞ്ഞിരുന്നു. അതേ സമയം ഉപജില്ല ഗാന്ധിദർശൻ കോഒാഡിനേറ്റർ സ്ഥാനമൊഴിഞ്ഞില്ല. ഇതിനിടെയാണ് അടുത്തമാസം ആദ്യവാരം ഉപജില്ല കേരള സ്കൂൾ കലോത്സവം നടക്കാൻ പോകുന്നത്. ഇതി​െൻറ ഭാരവാഹികളാകാൻ സംഘടന നേതാക്കൾ ഒരുങ്ങിക്കഴിഞ്ഞു. ഇതോടെ പൊതുവിദ്യാഭ്യാസ സംരക്ഷണത്തി​െൻറ ഭാഗമായി വലപ്പാട് ഉപജില്ലയിലെടുത്ത ആദ്യ തീരുമാനം എടുത്തവർ തന്നെ കാറ്റിൽ പറത്തി. ഇതിനു വിദ്യാഭ്യാസ മന്ത്രിയുടെ പാർട്ടിയുടെ പോഷക സംഘടന തന്നെയാണ് മുന്നിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.