ജനപ്രതിനിധികളും മാധ്യമപ്രവർത്തകരും ഇന്ന്​ ഏറ്റുമുട്ടും

തൃശൂര്‍: ജില്ലയിലെ മൂന്ന് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളും മുതിർന്ന മാധ്യമപ്രവര്‍ത്തകരും തമ്മിലെ സൗഹൃദ ഫുട്ബാൾ മത്സരം ചൊവ്വാഴ്ച രാവിലെ 8.30ന് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കും. പിന്നാലെ കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരും ജില്ല പഞ്ചായത്ത് അംഗങ്ങളും തമ്മിലും ഏറ്റുമുട്ടും. ഫിഫ അണ്ടർ 17 ലോകകപ്പ് പ്രചാരണത്തി​െൻറ ഭാഗമായി കേരള പത്രപ്രവര്‍ത്തക യൂനിയന്‍ ജില്ല കമ്മിറ്റിയും എഫ്‌.സി കേരളയും സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മാധ്യമപ്രവർത്തകരുടെ ഫുട്ബാൾ മത്സരത്തി​െൻറ ഫൈനലും എഫ്‌.സി കേരള താരങ്ങളുടെ പ്രഖ്യാപനവും ഇതോെടാപ്പമുണ്ടാകും. രാവിലെ 7.30ന് നടക്കുന്ന ഫൈനലിൽ മാധ്യമവും ദേശാഭിമാനിയും ഏറ്റുമുട്ടും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.