തൃശൂർ: പാമ്പാടി നെഹ്‌റു കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണു പ്രണോയ് മരിച്ച കേസിലെ സ്‌പെഷല്‍ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് സി.പി. ഉദയഭാനുവിനെ മാറ്റണമെന്ന് അന്വേഷണ സംഘം. ചാലക്കുടി പരിയാരത്ത് റിയൽ എസ്റ്റേറ്റ് ബ്രോക്കർ രാജീവ് കൊല്ലപ്പെട്ട സംഭവത്തിൽ ഏഴാംപ്രതിയായ സാഹചര്യത്തിൽ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിെൻറ ആവശ്യപ്രകാരം എസ്.പി, ഐ.ജി മുഖേനയാണ് ആഭ്യന്തര വകുപ്പിന് കത്ത് നൽകിയത്. ഫെബ്രുവരിയിൽ ജിഷ്ണുവിെൻറ വീട്ടുകാരുടെ ആവശ്യപ്രകാരമാണ് ഉദയഭാനുവിനെ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.