ആഹ്ലാദ പ്രകടനം

അണ്ടത്തോട്: വേങ്ങരയിൽ യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദറി​െൻറ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് യു.ഡി.എഫി​െൻറ നേതൃത്വത്തിൽ പുന്നയൂർക്കുളം പഞ്ചായത്തിൽ പ്രകടനം നടത്തി. അണ്ടത്തോട് സ​െൻററിൽ നിന്ന് ആരംഭിച്ച പ്രകടനം മന്ദലംകുന്ന് കിണർ സ​െൻററിൽ സമാപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എ.എം. അലാവുദ്ദീൻ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എ.കെ. മൊയ്തുണ്ണി, സെക്രട്ടറി കെ.എച്ച്. ഹനീഫ, ട്രഷറർ പി.എസ്. ഷരീഫ്, മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ വി.കെ. യൂസഫ്, വി. മായിൻകുട്ടി, സി.എം. ഗഫൂർ, കെ.എച്ച്. ആബിദ്, ഗഫൂർ അറക്കൽ, കാര്യാടത്ത് ഹൈദ്രു ഹാജി, നേതാക്കളായ മന്ദലംകുന്ന് മുഹമ്മുണ്ണി, കൊപര നൂറുദ്ദീൻ, പി.എസ്. മനാഫ്, ടി.എം. ഇർഷാദ്, ആലത്തയിൽ മൂസ, ചാലിൽ മൊയ്തുണ്ണി, എം.എ. അബു, എൻ.ആർ. ഗഫൂർ, കറുത്താക്ക സുലൈമാൻ, പി.എച്ച്. മുഖ്ത്താർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.