നെഹ്റു പാർക്കിൽ പ്ലാവി​െൻറ കൂറ്റൻ കൊ​മ്പ്​ ഒടിഞ്ഞുവീണു

തൃശൂർ: നെഹ്റു പാർക്കിലെ പ്ലാവി​െൻറ വലിയ കൊമ്പ് മുറിഞ്ഞു വീണു. സമീപത്ത് ആരും ഇല്ലാതിരുന്നതിനാൽ അപകടം ഒഴിവായി. വൈകീട്ട് നാലോടെയായിരുന്നു സംഭവം. പാർക്കിൽ സ്വപ്ന തിയറ്ററിനോട് ചേർന്ന ഭാഗത്തെ മരക്കൊമ്പ് വീണ് ഇരിപ്പിടം തകർന്നു. ഹർത്താലായിരുന്നതിനാൽ സന്ദർശകർ അധികം ഉണ്ടായിരുന്നില്ല. സാധാരണയായി സ്കൂൾ വിട്ട് രക്ഷിതാക്കളെ കാത്തും, സ്കൂളിൽ നിന്ന് വിശ്രമത്തിനായുമെത്തുന്ന നിരവധി കുട്ടികൾ ഇവിടെ ഉണ്ടാവാറുണ്ട്. പൊതുമരാമത്ത് വകുപ്പ് നേരത്തെ പരിശോധിച്ച് കേടുവന്ന മരമാണിതെന്ന് കണ്ടെത്തിയിരുന്നു. ഇതോടൊപ്പം വേറെ അഞ്ച് മരങ്ങളും മുറിച്ചു മാറ്റാൻ നിർദേശം നൽകിയിട്ടുള്ളതാണെന്ന് കോർപറേഷൻ ഡെപ്യൂട്ടി മേയർ വർഗീസ് കണ്ടംകുളത്തി പറഞ്ഞു. പാർക്കി​െൻറ പരിപാലന ചുമതലയാണ് കോർപറേഷനുള്ളത്. മരം ഉൾപ്പെടെയുള്ളവയുടെ അവകാശി കൊച്ചിൻ ദേവസ്വം ബോർഡാണ്. മരം മുറിച്ചു മാറ്റാൻ കൊച്ചിൻ ദേവസ്വം ബോർഡിന് കത്ത് നൽകിയിരുന്നുവെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞു. മരങ്ങൾ മുറിച്ചു മാറ്റാനുള്ളതിൽ അടിയന്തര നടപടിയെടുക്കുമെന്നും, ചൊവ്വാഴ്ച പാർക്ക് സന്ദർശിക്കുമെന്നും കോർപറേഷൻ അധികൃതരുമായി ചർച്ച നടത്തി തീരുമാനിക്കുമെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ.എം.കെ. സുദർശനും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.