തൃശൂർ: ലക്ഷ്മിമണ്ഡപ ഹാളിൽ അരങ്ങേറിയ പാണ്ടിയുടെ ദ്രുത താളം ഏറെ ആസ്വദിച്ചെങ്കിലും ഫ്രാൻസിൽ നിന്നെത്തിയ സംഘത്തിന് അതിെൻറ ശബ്ദപ്രകമ്പനം അത്ര ആസ്വാദ്യകരമായിട്ടുണ്ടാവില്ല. മേളം തുടങ്ങിയതോടെയാണ് സംഘാടകരും പ്രശ്നം മനസ്സിലാക്കിയത്. അപ്പോഴേക്കും മേള പ്രമാണി കലാമണ്ഡലം ശിവദാസും കൂട്ടാളികളായ പാറമേക്കാവ് അജീഷ് നമ്പൂതിരിയും അനീഷ് നമ്പൂതിരിയും പതികാലത്തിലേക്ക് പ്രവേശിച്ചിരുന്നു. പക്ഷെ, അൽപം സഹിച്ചാണെങ്കിൽ കൂടി വിദേശസംഘം മേളം നന്നായി ആസ്വദിച്ചു. മേളം കൊട്ടിക്കലാശിച്ചപ്പോൾ അവർ പ്രതികരിച്ചു-ഉജ്വലം. ഫ്രാൻസിൽ സ്ഥിരതാമസമാക്കിയ മലയാളി ഡോക്ടർമാർക്കും അവരുടെ ഫ്രാൻസ് സുഹൃത്തുക്കൾക്കും വേണ്ടി സംഘടിപ്പിച്ച പ്രവാസി കലാസന്ധ്യയിലായിരുന്നു മേളം. സംഘത്തിൽ 16 വിദേശികളുണ്ടായിരുന്നു. പെരുവനം കുട്ടൻ മാരാരുടെ പാണ്ടിമേളെത്ത കുറിച്ച് സോദാഹരണ ക്ലാസോടെയായിരുന്നു തുടക്കം. തുടർന്ന് കഥകളി മുദ്രകളെ കുറിച്ച്പ്രഫ. കെ.ആർ. ജയന്തി ക്ലാസെടുത്തു. കലാമണ്ഡലം മനോജ് കുമാർ അത് രംഗത്ത് അവതരിപ്പിക്കുകയും ചെയ്തു. ശേഷം അരങ്ങേറിയ കിരാതം കഥകളിയും സംഘം ഏറെ ആസ്വദിച്ചു. കലാനിലയം മനോജ് അർജുനനായും കലാനിലയം ഗോപി കാട്ടാളനായും കലാമണ്ഡലം ചമ്പക്കര വിജയകുമാർ കാട്ടാള സ്ത്രീയായും വേഷമിട്ടു. കോട്ടക്കൽ മധു, വേങ്ങേരി നാരായണൻ എന്നിവരുടേതായിരുന്നു സംഗീതം. പശ്ചാത്തലത്തിൽ കലാമണ്ഡലം, ശിവദാസ് ദീപക് (ചെണ്ട), കലാനിലയം പ്രകാശൻ (മദ്ദളം) എന്നിവരും. കലാനിലയം പ്രശാന്തിേൻറതായിരുന്നു ചുട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.