MUST MUST വേങ്ങേരി: വിഭാഗീയതയെ തുടർന്ന് സി.പി.എം കരുവിശ്ശേരി ലോക്കൽ കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കാതെ സമ്മേളനം നിർത്തിവെച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിലായി നടന്ന സമ്മേളനത്തിെൻറ ആദ്യ ദിനമായ ഞായറാഴ്ച പ്രതിനിധി സമ്മേളനത്തിൽ ഒൗദ്യോഗിക പാനലിലെ 15 അംഗങ്ങളെ കൂടാതെ ഒരു വിഭാഗത്തിെൻറ 10 അംഗങ്ങൾ കൂടി നാമനിർദേശം നൽകിയതോടെയാണ് പ്രശ്നം ഉടലെടുത്ത്. അനാരോഗ്യകരവും വിഭാഗീയതയും നിറഞ്ഞതാണെന്ന് മേൽക്കമ്മിറ്റി അംഗങ്ങൾക്ക് ബോധ്യപ്പെട്ടതാണ് മത്സരം അനുവദിക്കാതിരുന്നത്. ഇതോടെ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചിരുന്ന സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ് കുമാർ എം.എൽ.എക്കെതിരെ ഒരു വിഭാഗം രംഗത്തെത്തി. ബഹളം കൈയാങ്കളിയിലേക്കും സംഘർഷത്തിലേക്കും നീങ്ങി. മത്സരം നടത്താതെ പോകാൻ കഴിയില്ലെന്നു പറഞ്ഞ് പ്രദീപ് കുമാറിനെ ഒരു വിഭാഗം തടഞ്ഞുവെച്ചു. ഏരിയ, ജില്ല കമ്മിറ്റി അംഗങ്ങൾ സംസ്ഥാന കമ്മിറ്റി അംഗങ്ങളെ ബന്ധപ്പെട്ടപ്പോൾ മത്സരം അനുവദിക്കരുതെന്ന് നിർദേശിക്കുകയായിരുന്നു. ഇതോടെ ലോക്കൽ കമ്മിറ്റി അംഗങ്ങൾ ഇല്ലാതെ ഏരിയ കമ്മിറ്റി അംഗങ്ങളുടെ മേൽനോട്ടത്തിൽ തിങ്കളാഴ്ച സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. അതേസമയം, തിങ്കളാഴ്ച പുലർച്ചയോടെ ലോക്കൽ കമ്മിറ്റി ഒാഫിസിനുനേരെ കല്ലേറുണ്ടായി. ഒാഫിസിെൻറ ചില്ലുകൾ തകർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.