വാർഷികവും സ്കോളർഷിപ്​ വിതരണവും നാളെ

തൃപ്രയാർ: അജയ് ഫൗണ്ടേഷൻ ട്രസ്റ്റ് വാർഷികവും സി.വി. ജയദേവൻ സ്മാരക സ്കോളർഷിപ് വിതരണവും വെള്ളിയാഴ്ച മൂന്നിന് വാടാനപ്പള്ളി ധന്യ റിസോർട്ടിൽ നടക്കും. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലെ നിർധനരായ പ്ലസ് ടു വിദ്യാർഥികൾക്കാണ് സ്കോളർഷിപ് നൽകുക. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഡോ. എം.ആർ. സുഭാഷിണി ഉദ്ഘാടനം ചെയ്യും. ചെയർമാൻ സി.ജെ. അജയകുമാർ സ്കോളർഷിപ് വിതരണം ചെയ്യും. ഭാരവാഹികളായ സി.ആർ. പ്രേമീന്ദ്രർ, കുമാരൻ പനച്ചിക്കൽ, കെ.എസ്. അരവിന്ദാക്ഷൻ എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.