ചെറുതുരുത്തി: ദേശമംഗലം ക്രഷറിൽനിന്ന് പാസില്ലാതെ സ്കൂൾ സമയത്ത് ലോഡുമായി പോയ രണ്ട് ടിപ്പർ ലോറികൾ പൊലീസ് പിടികൂടി. ക്രഷറിൽ രണ്ടാഴ്ചയായി ജിയോളജി പാസ് ഇല്ലാതെയാണ് പ്രവർത്തനം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടി ദേശമംഗലം ക്രഷർ വിരുദ്ധ ജനകീയ സമരസമിതിയുെട നേതൃത്വത്തിൽ കലക്ടർക്ക് പരാതി നൽകിയിരുന്നു. ഇത് അന്വേഷിക്കാൻ ബുധനാഴ്ച ൈവകീട്ട് നാേലാടെ എത്തിയ കലക്ടറാണ് വാഹനങ്ങൾ പിടികൂടി പൊലീസിൽ ഏൽപിച്ചത്. അറ്റകുറ്റപ്പണി നടത്തിയ റോഡ് തകർന്നു ചെറുതുരുത്തി: ആഴ്ചകൾക്ക് മുമ്പ് അറ്റകുറ്റപ്പണി നടത്തിയ ഷൊർണൂർ- തൃശൂർ സംസ്ഥാന പാത മഴ പെയ്തതോടെ തകർന്നു. ചെറുതുരുത്തി ഭാഗത്ത് രൂപപ്പെട്ട വലിയ കുഴികൾ യാത്രക്കാർക്ക് ബുദ്ധിമുട്ടായി. പൂർണമായും പണി നടത്തണമെന്ന നാട്ടുകാരുടെ ആവശ്യം മരാമത്ത് വകുപ്പ് ചെവിക്കൊണ്ടില്ല. എത്രയും വേഗം റോഡിെൻറ ശോച്യാവസ്ഥ പരിഹരിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. മത്സ്യകർഷകർക്ക് ഏകദിന ശിൽപശാല ചേർപ്പ്: ജനകീയ മത്സ്യകൃഷി രണ്ടാംഘട്ടത്തിെൻറ ഭാഗമായി കർഷകർക്കായുള്ള ഏകദിന ശിൽപശാല പഞ്ചായത്ത് പ്രസിഡൻറ് സി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് സുജിൻ കല്ലോത്ത് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂർ, മതിലകം, ചേർപ്പ്, അന്തിക്കാട് ബ്ലോക്കുകളിലെയും ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയുടെയും പരിധിയിലുള്ള കർഷകർ ശിൽപശാലയിൽ പെങ്കടുത്തു. പഞ്ചായത്തംഗങ്ങളായ കെ.വി. ലൗലി, പി.എച്ച്. ഉമ്മർ, ഫിഷറീസ് ജില്ല ഒാഫിസർ എൻ.എസ.് സാജു, നോഡൽ ഒാഫിസർ പി. അനീഷ്, അസി. നോഡൽ ഒാഫിസർ ജോയ്നി, ജേക്കബ്, കോഒാഡിനേറ്റർമാരായ സി.ആർ. ലിഷ, ടി.എസ്. ശ്രീലക്ഷ്മി, എം. കിരൺദാസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.