ആരോഗ്യമന്ത്രിയുടെ കോലം കത്തിച്ചു

തൃപ്രയാർ: മന്ത്രി കെ.കെ.ശൈലജ രാജിവെക്കണമെന്നാവശ്യപ്പെട്ട് നാട്ടിക മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആഭിമുഖ്യത്തിൽ പ്രകടനവും മന്ത്രിയുടെ കോലവും കത്തിച്ചു. ഡി.സി.സി ജന.സെക്രട്ടറിമാരായ അനിൽ പുളിക്കൽ, വി.ആർ.വിജയൻ, പഞ്ചായത്ത് പ്രസിഡൻറ് പി.വിനു, പി.എം. സിദ്ദീഖ്, ഇ.വി. ധർമൻ, കെ.വി. സുകുമാരൻ, ബിന്ദു പ്രദീപ്, സുബില പ്രസാദ് എന്നിവർ സംസാരിച്ചു. പ്രതിഷേധ സംഗമം കൊടുങ്ങല്ലൂർ: പറവൂർ വടക്കേക്കരയിൽ മുജാഹിദ് പ്രവർത്തകരെ ആർ.എസ്.എസുകാർ മർദിച്ചതിലും പൊലീസ് പക്ഷപാതപരമായി കേസെടുത്തതിലും പ്രതിഷേധിച്ച് സോളിഡാരിറ്റി കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റി പ്രതിഷേധസംഗമം നടത്തി. കെ.എസ്. നിസാർ, കെ.എം. സാബു, നൗഷാദ്, മഹ്റൂഫ്, സിറാജ്, റഹീം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.