കരിന്തലക്കൂട്ടത്തിെൻറ ഫോക്ക്​ലോര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു

മാള: കരിന്തലക്കൂട്ടത്തി​െൻറ ആഭിമുഖ്യത്തിൽ ലോക ഫോക്ക്ലോര്‍ ദിനാചരണവും ഫോക്ക് ലോര്‍ അവാര്‍ഡ് വിതരണവും നടത്തി. തെന്നല്‍ ഉദ്ഘാടനം ചെയ്തു. കരിന്തലക്കൂട്ടം പ്രസിഡൻറ് രമേശ് കരിന്തലക്കൂട്ടം അധ്യക്ഷത വഹിച്ചു. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് അനില്‍ മാള മുഖ്യാതിഥിയായിരുന്നു. അവാര്‍ഡ് ജേതാക്കളായ നഞ്ചിയമ്മ അട്ടപ്പാടി, സജീവന്‍, പ്രദീപ് മുരിയാട്, സുബ്രഹ്മണ്യന്‍ പുത്തന്‍ചിറ എന്നിവരെ ഗ്രാമിക ഡയറക്ടര്‍ പി.കെ. കിട്ടന്‍ പൊന്നാടയണിയിച്ചു. ഉപഹാരവും കാഷ് അവാര്‍ഡും കൈമാറി. കേരള ഫോക്ക്ലോര്‍ അവാര്‍ഡ് ജേതാക്കളെ തൃശൂര്‍ നാട്ടുകലാകാരക്കൂട്ടം ഡയറക്ടര്‍ പോള്‍സണ്‍ താണിക്കല്‍ ആദരിച്ചു. സ്കൂള്‍ കലോത്സവത്തിലും എസ്.എസ്. എല്‍.സി, പ്ലസ് ടു പരീക്ഷകളിലും മികച്ച പ്രകടനം കാഴ്ചെവച്ച വിദ്യാർഥികളെയും ചടങ്ങില്‍ ആദരിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ വിനീത സദാനന്ദന്‍, ടി.കെ. ജിനേഷ്, കരിന്തലക്കൂട്ടം സെക്രട്ടറി എം.വി. പ്രസാദ്, ശ്രീലാല്‍ എലത്തൂര്‍, സദാനന്ദന്‍ കാക്കനാട്, ബാബു കാട്ടിക്കരക്കുന്ന്, ബിനോയ് പറമ്പിന്‍കൂട്ടം, പി.ടി. സ്വരാജ്, സി.കെ. പ്രസാദ്, മിനി പ്രദീപ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.