Posted On
date_range Updated On
date_range ചാവക്കാട്ട് കടലിന്‍റെ നിറം ചുവപ്പ്
ചാവക്കാട്: മന്ദലാംകുന്ന് കടപ്പുറത്ത് കടലിൽ ചുവപ്പ് നിറം. തെക്ക് വടക്ക് ദിശയിൽ തീരത്തുനിന്ന് നിന്ന് മൂന്ന് മീറ്ററോളം വീതിയിൽ കിലോമീറ്ററുകളോളം ചുവപ്പ് നിറത്തിലാണ്. ‘ചെന്നീർ’ എന്ന് മത്സ്യതൊഴിലാളികൾ വിളിക്കുന്ന പ്രതിഭാസമാണിതെന്ന് കരുതുന്നു. ഒരാഴ്ച മുമ്പ് മഴപെയ്തതിന് ശേഷം കടലിൽ വൻതോതിൽ ചെറുമത്സ്യങ്ങൾ ചത്തടിഞ്ഞിരുന്നു. മഴയെതുടർന്ന് കടൽവെള്ളത്തിലുണ്ടാകുന്ന ‘ചെന്നീരിന്’ ദുർഗന്ധമുണ്ടാകാറുണ്ടെന്നും എന്നാൽ ഇപ്പോൾ വെള്ളത്തിന് ദുർഗന്ധമില്ലെന്നും മത്സ്യതൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.