മതിലകത്തെ നീന്തൽ പരിശീലനം 11ാം വർഷത്തിലേക്ക്

മ​തി​ല​കം: മ​തി​ല​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കി​വ​രു​ന്ന കു​ട്ടി​ക​ളു​ടെ നീ​ന്ത​ൽ പ​രി​ശീ​ല​നം 11-ാം വ​ർ​ഷ​വും മു​ട​ക്ക​മി​ല്ലാ​തെ ആ​രം​ഭി​ച്ചു. ഒ​ക്ടോ​ബ​ർ 25 വ​രെ മ​തി​ല​കം പ​ഞ്ചാ​യ​ത്ത് കു​ള​ത്തി​ലാ​ണ് പ​രി​ശീ​ല​ന ക്യാ​മ്പ്. രാ​വി​ലെ 6.30 മു​ത​ൽ 7.30 വ​രെ​യാ​ണ് പ​രി​ശീ​ല​നം. കു​ട്ടി​ക​ളി​ൽ നീ​ന്ത​ൽ താ​ൽ​പ​ര്യം വ​ള​ർ​ത്താ​നും ജ​ല അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ഷ നേ​ടു​ക​യെ​ന്ന​തു​മാ​ണ് പ​ഞ്ചാ​യ​ത്തി​ന്റെ ത​ന​ത് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നോ​ട് ചേ​ർ​ന്ന കു​ള​ത്തി​ൽ ന​ട​ക്കു​ന്ന പ​രി​ശീ​ല​നം മ​തി​ല​കം എ​സ്.​എ​ച്ച്.​ഒ നെ​സി​യ എം. ​സാ​ഹി​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് സു​മ​തി സു​ന്ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്റ് പി.​എം. ആ​ൽ​ഫ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ പി.​പി. പ്ര​സീ​ദ, ഹ​സീ​ന റ​ഷീ​ദ്, സെ​ക്ര​ട്ട​റി കെ.​എ​സ്. രാ​മ​ദാ​സ്, നീ​ന്ത​ൽ പ​രി​ശീ​ല​ക​ൻ ഹ​രി​ലാ​ൽ മൂ​ത്തേ​ട​ത്ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​എ. ബി​നേ​ഷ് സ്വാ​ഗ​ത​വും ഇ.​യു. സാ​ജി​ദ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Swimming training at Mathilakam enters 11th year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.