മുഹമ്മദ് റാഫി
കാറളത്തെ വയോധികയുടെ കൊലപാതകം; അയൽവാസി അറസ്റ്റിൽ
ഇരിങ്ങാലക്കുട: കാറളത്ത് വീട്ടമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതി പൊലീസ് പിടിയിൽ. തൃപ്രയാർ ഈസ്റ്റ് കോടഞ്ചേരി മുഹമ്മദ് റാഫി (58) ആണ് അറസ്റ്റിലായത്. കാറളം അരിമ്പുള്ളി സുമേഷിന്റെ വീട്ടിൽ പ്രതി അതിക്രമിച്ച് കയറി മാതാവ് സാവിത്രിയെ (79) കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ആറ് സ്വർണവളകളും ഒരു മാലയും കവർച്ച ചെയ്യുകയുമായിരുന്നു.
പ്രതിയെ തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി മുഹമ്മദ് നദീമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് ചെയ്തത്. സുമേഷിന്റെ സഹോദരന്റെ വീട്ടിൽ വാടകക്ക് താമസിച്ചുവരികയായിരുന്നു ഇയാൾ. സാമ്പത്തിക ബാധ്യതകളുള്ള മുഹമ്മദ് റാഫി കൊല്ലപ്പെട്ട വയോധികയോട് ആഭരണങ്ങൾ പണയം വെക്കാൻ ചോദിച്ചിരുന്നതായി പറയപ്പെടുന്നു. ഇത് നൽകാത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വയോധികയെ ക്രൂരമായി മർദിച്ചവശയാക്കിയ പ്രതി മരണം ഉറപ്പ് വരുത്താൻ തലയിണ ഉപയോഗിച്ച് മുഖത്ത് അമർത്തിപ്പിടിച്ചു. തുടർന്ന് മാലയും വളകളും ഊരിയെടുക്കുകയും അടുക്കളയിൽ ഉണ്ടായിരുന്ന മുളക് പൊടി സ്ഥലത്ത് വിതറിയശേഷം അവിടെനിന്ന് രക്ഷപ്പെടുകയുമായിരുന്നു. പ്രതിയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.