പ​ന്നി​ത്ത​ട​ത്ത്​ മീ​ൻലോ​റി കാ​റി​ലി​ടി​ച്ച് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്ക്

പ​ന്നി​ത്ത​ടം: സ്ഥി​രം അ​പ​ക​ട​മേ​ഖ​ല​യാ​യ പ​ന്നി​ത്ത​ടം ജങ്ഷ​നി​ൽ മീ​ൻ ക​യ​റ്റി വന്ന ലോ​റി കാ​റി​ലി​ടി​ച്ച് ഏ​ഴു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. കാ​റി​ൽ യാ​ത്ര ചെ​യ്ത മ​ല​പ്പു​റം തി​രൂ​ർ സ്വ​ദേ​ശി​ക​ളാ​യ ആ​ദി​ൽ ഫ​വാ​സ് (22), റി​ഫാ​ൻ (20), സി​നാ​ൻ (21), മു​ഹ്സി​ൻ (22), ബി​ഷ​ർ (22) എ​ന്നി​വ​ർ​ക്കും ലോ​റി ഡ്രൈ​വ​ർ വൈ​പ്പി​ൻ ചെറാ​യി സ്വ​ദേ​ശി ഇ​ക്ബാ​ൽ, സ​ഹാ​യി വൈ​പ്പി​ൻ സ്വ​ദേ​ശി ഷം​സു എ​ന്നി​വ​ർ​ക്കു​മാ​ണ് പ​രി​​ക്കേ​റ്റ​ത്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി 11.20ഓ​ടെ​യാ​ണ് അ​പ​ക​ട​ം. കു​ന്നം​കു​ളം-വ​ട​ക്കാ​ഞ്ചേ​രി സം​സ്ഥാ​ന പാ​ത​യും അ​ക്കി​ക്കാ​വ് -കേ​ച്ചേ​രി ബൈ​പാ​സ് റോ​ഡും കൂ​ടി​ച്ചേ​രു​ന്ന സെ​ന്റ​റാ​ണ് പ​ന്നി​ത്ത​ടം.

വൈ​പ്പി​നി​ൽനി​ന്ന് മ​ത്സ്യ​വു​മാ​യി കു​ന്നം​കു​ളം വ​ഴി ചെ​റു​തു​രു​ത്തി​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​ എ​റ​ണാ​കു​ള​ത്ത് നി​ന്ന് ബൈ​പാ​സ് റോ​ഡ് വ​ഴി മ​ല​പ്പു​റ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. വ​ട​ക്കാ​ഞ്ചേ​രി ഭാ​ഗ​ത്ത് റോ​ഡ​രു​കി​ലെ വൈദ്യുതി പോ​സ്റ്റും ത​ക​ർ​ത്ത് വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റി​യ കാ​ർ പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. കാ​റി​ലു​ള​ള​വ​രെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് പു​റ​ത്തെ​ടു​ത്തു. പ​ല​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. അ​പ​ക​ട​ത്തി​ൽ ലോ​റി​യു​ടെ മു​ൻ വ​ശ​വും ത​ക​ർ​ന്നു. ലോ​റി​യി​ലു​ള്ള​വ​രു​ടെ പ​രിക്ക് സാ​ര​മു​ള്ള​ത​ല്ല. അ​പ​ക​ട​ത്തി​ൽ വ്യാ​പാ​ര സ്ഥാ​പ​ന​ം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

ലോ​റി അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

അ​പ​ക​ടസ​മ​യ​ത്ത് സി​ഗ്ന​ൽ ലൈ​റ്റ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. രാ​ത്രി 10 മു​ത​ൽ രാ​വി​ലെ ആറ് വ​രെ സി​ഗ്ന​ൽ പ്ര​വ​ർ​ത്തി​ക്കാ​റി​ല്ല.

സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ മു​ഴു​വ​ൻ സ​മ​യ​വും പ്ര​വ​ർ​ത്തി​പ്പി​ക്ക​ണ​മെ​ന്നും സെ​ന്റ​റി​ന് മു​മ്പ് നാ​ല് ഭാ​ഗ​മു​ള്ള റോ​ഡു​ക​ളി​ലും സ്പീ​ഡ് ബ്രേ​ക്ക​റു​ക​ളും ഹ​മ്പു​ക​ളും സ്ഥാ​പി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​രും പൊ​തു പ്ര​വ​ർ​ത്ത​ക​രും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും സം​ഘ​ട​ന​ക​ളും ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ​ക്ക് നി​ര​ന്ത​രം നി​വേ​ദ​ന​ങ്ങ​ളും പ​രാ​തി​ക​ളും ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും അ​ധി​കൃ​ത​ർ ഇ​ത് പ​രി​ഗ​ണി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കേ​ബി​ൾ നെ​റ്റ് വ​ർ​ക്കി​ന്റെ ഫൈ​ബ​ർ കേ​ബി​ളു​ക​ളും വൈ​ദ്യു​തി ക​മ്പി​ക​ളും പൊ​ട്ടി​യി​ട്ടു​ണ്ട്.

Tags:    
News Summary - 7 Injured After Fish Lorry Collides with Car at Pannithadam Junction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.