അ​ശ്വി​ൻ

സുഹൃത്തിനെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ

കൊരട്ടി: വീട്ടിൽ അതിക്രമിച്ചുകയറി യുവാവിനെ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ പ്രതിയെ കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കാടുകുറ്റി പാമ്പൂത്തറ സ്വദേശി പുത്തുരത്ത് വീട്ടിൽ അശ്വിനാണ് (25) അറസ്റ്റിലായത്. നടപടിക്രമങ്ങൾക്കുശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

ഞായറാഴ്ച രാത്രി 9.15 മണിയോടെ കാടുകുറ്റി സ്വദേശി വടക്കൂടൻ വീട്ടിൽ ഗോകുൽ ഷാജു കുടുംബസമേതം താമസിക്കുന്ന വീടിന്റെ സിറ്റൗട്ടിലേക്ക് അതിക്രമിച്ചു കയറി ഗോകുലിനെ മുറ്റത്തേക്ക് വലിച്ചിറക്കി അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് തലയിൽ കുത്തി പരിക്കേൽപ്പിക്കുകയുമായിരുന്നു.

ഒരാഴ്ച മുമ്പ് വിദേശത്തുനിന്ന് നാട്ടിലെത്തിയ ഗോകുൽ പഴയതുപോലെ പ്രതിയുമായി സൗഹൃദം പുലർത്തുന്നില്ലെന്ന വിരോധമാണ് ആക്രമണത്തിന് കാരണം. കൊരട്ടി എസ്.ഐ വിഷ്ണു രാമചന്ദ്രൻ, ജി.എസ്.ഐ സി.പി. ഷിബു, ജി.എസ്.ഐ എം.ഒ. ജോയ്, സി.പി.ഒമാരായ ശ്രീജിത്ത്, പ്രവീൺ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Koratty Stabbing Case: Youth Arrested for Attacking Friend at Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.