കെ.ആർ. മീരയുടെ അപകീർത്തി പരാതി കോടതി സ്വീകരിച്ചു

തൃ​ശൂ​ർ: എ​ഴു​ത്തു​കാ​രി കെ.​ആ​ർ. മീ​ര​യു​ടെ ‘ക​ലാ​ച്ചി’ നോ​വ​ലി​നെ​തി​രെ ഉ​യ​ർ​ന്ന സാ​ഹി​ത്യ മോ​ഷ​ണ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ഴു​ത്തു​കാ​രി ഹ​രി​ത സാ​വി​ത്രി​ക്കെ​തി​രെ സ​മ​ർ​പ്പി​ച്ച ക്രി​മി​ന​ൽ അ​പ​കീ​ർ​ത്തി പ​രാ​തി തൃ​ശൂ​ർ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് രാ​ജ​ശ്രീ രാ​ജ്ഗോ​പാ​ൽ സ്വീ​ക​രി​ച്ചു.

ചൊ​വ്വാ​ഴ്ച​യാ​ണ് പ​രാ​തി സ​മ​ർ​പ്പി​ച്ച​ത്. പ​രാ​തി​ക്കാ​രി​യു​ടെ സ​ത്യ​വാ​ങ്മൂ​ലം രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​യി കേ​സ് ന​വം​ബ​ർ ഏ​ഴി​ലേ​ക്ക് മാ​റ്റി.

ഹ​രി​ത സാ​വി​ത്രി 2026 മേ​യ് അ​ഞ്ചി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച ഫേ​സ്ബു​ക്ക് പോ​സ്റ്റും തു​ട​ർ​ന്നു​ണ്ടാ​യ സ​മൂ​ഹ​മാ​ധ്യ​മ പ്ര​തി​ക​ര​ണ​ങ്ങ​ളും ചാ​ന​ൽ അ​ഭി​മു​ഖ​ങ്ങ​ളും വ​ഴി ‘ക​ലാ​ച്ചി’ നോ​വ​ലി​ന്റെ മൗ​ലി​ക​ത​യെ ചോ​ദ്യം ചെ​യ്യു​ക​യും കെ.​ആ​ർ. മീ​ര​യു​ടെ സാ​ഹി​ത്യ​പ്ര​തി​ച്ഛാ​യ​ക്ക്​ ഗു​രു​ത​ര ക്ഷ​തം വ​രു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി​യി​ലെ പ്ര​ധാ​ന ആ​രോ​പ​ണം. നോ​വ​ലി​ന്റെ ര​ച​നാ​പ​ര​മാ​യ ആ​ശ​യം 2013 മു​ത​ൽ രൂ​പ​പ്പെ​ട്ട​താ​ണെ​ന്നും 2020 ന​വം​ബ​ർ 16 മു​ത​ൽ ട്രൂ​കോ​പ്പി തി​ങ്കി​ൽ ഇ​തേ പേ​രി​ൽ നോ​വ​ലി​ന്റെ ആ​ദ്യ ആ​റ് അ​ധ്യാ​യ​ങ്ങ​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചി​രു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

നോ​വ​ലി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളും ക​ഥാ​പ​ശ്ചാ​ത്ത​ല​വും പ്ര​ധാ​ന പ്ര​മേ​യ​ങ്ങ​ളും വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പു​ത​ന്നെ പൊ​തു​സ​മൂ​ഹ​ത്തി​ന് ല​ഭ്യ​മാ​യി​രു​ന്നു​വെ​ന്ന​തി​ന് രേ​ഖ​ക​ളും പ​രാ​തി​യോ​ടൊ​പ്പം ഹാ​ജ​രാ​ക്കി​യി​ട്ടു​ണ്ട്.

അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളും പ​രോ​ക്ഷ സൂ​ച​ന​ക​ളും വ​ഴി ഒ​രു എ​ഴു​ത്തു​കാ​രി​യു​ടെ വ​ർ​ഷ​ങ്ങ​ളാ​യു​ള്ള സ​ർ​ഗാ​ത്മ​ക അ​ധ്വാ​ന​ത്തെ​യും സാ​ഹി​ത്യ​വി​ശ്വാ​സ്യ​ത​യെ​യും പൊ​തു​സ​മൂ​ഹ​ത്തി​ൽ സം​ശ​യ നി​ഴ​ലി​ലാ​ക്കി​യെ​ന്നാ​ണ് പ​രാ​തി​യി​ലെ ആ​ക്ഷേ​പം. അ​ഡ്വ. എ​ൻ.​കെ. ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖേ​ന​യാ​ണ് കെ.​ആ​ർ. മീ​ര കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Tags:    
News Summary - Thrissur Court Accepts KR Meera's Defamation Complaint Against Haritha Savitri

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.