തൃശൂർ സഹോദയ കലോത്സവം; ദേവമാത സ്കൂൾ ചാമ്പ്യന്മാർ

ആ​റ്റൂ​ർ: അ​റ​ഫ സ്കൂ​ളി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന തൃശൂർ സ​ഹോ​ദ​യ ക​ലോ​ത്സ​വ​ത്തി​ൽ തൃ​ശൂ​ർ ദേ​വ​മാ​ത സി.​എം.​ഐ പ​ബ്ലി​ക് സ്കൂ​ൾ കി​രീ​ടം നി​ല​നി​ർ​ത്തി. 1013 പോ​യ​ന്റാ​ണ് ക​ര​സ്ഥ​മാ​ക്കി​യ​ത്. ഇ​ത് പ​തി​നൊ​ന്നാം ത​വ​ണ​യാ​ണ് തു​ട​ർ​ച്ച​യാ​യി ദേ​വ​മാ​ത ഒ​ന്നാം സ്ഥാ​നം നി​ല​നി​ർ​ത്തു​ന്ന​ത്.

ര​ണ്ടാം സ്ഥാ​നം നേ​ടി​യ പാ​റ​മേ​ക്കാ​വ് സ്കൂ​ളി​നേ​ക്കാ​ൾ 112 പോ​യ​ന്റ് കൂ​ടു​ത​ലാ​ണ് ദേ​വ​മാ​ത​ക്ക് ല​ഭി​ച്ച​ത്. കാ​റ്റ​ഗ​റി ര​ണ്ടി​ലും മൂ​ന്നി​ലും നാ​ലി​ലും ഒ​ന്നാ​മ​ത് എ​ത്തി​യി​രു​ന്നു. പൂ​ങ്കു​ന്നം പാ​റ​മേ​ക്കാ​വ് സ്കൂ​ൾ 891 പോ​യ​ന്റ് നേ​ടി ര​ണ്ടാം സ്ഥാ​ന​വും 870 പോ​യ​ന്റ് നേ​ടി തൃ​ശൂ​ർ നി​ർ​മ​ല മാ​ത മൂ​ന്നാം സ്ഥാ​ന​വും സ്വ​ന്ത​മാ​ക്കി. ചി​റ്റി​ല​പ്പി​ള്ളി ഐ.​ഇ.​എ​സ്-845, കോ​ല​ഴി ചി​ന്മ​യ വി​ദ്യാ​ല​യം-840, എ​ട​ശ്ശേ​രി സി.​എ​സ്.​എം-737 എ​ന്നി​വ​യാ​ണ് യ​ഥാ​ക്ര​മം തൊ​ട്ട​ടു​ത്ത സ്കൂ​ൾ നേ​ടി​യ പോ​യ​ന്റ്. ആ​ദ്യ ദി​നം മു​ത​ൽ വ്യ​ക്തി​ഗ​ത​യി​ന​ങ്ങ​ളി​ലും ഗ്രൂ​പ്പി​ന​ങ്ങ​ളി​ലും നൂ​റു പോ​യ​ന്റ് ലീ​ഡ് ദേ​വ​മാ​ത സ്കൂ​ൾ നി​ല​നി​ർ​ത്തി​യി​രു​ന്നു. ര​ണ്ടാം ദി​ന​വും ഗ്രൂ​പ്പി​ന​ത്തി​ലാ​ണ് കൂ​ടു​ത​ൽ പോ​യ​ന്റ് നേ​ടി​യ​ത്. സം​സ്ഥാ​ന വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ കെ.​എ​സ്. ഹം​സ സ​മാ​പ​ന​വും സ​മ്മാ​ന​ദാ​ന ച​ട​ങ്ങും ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​മാ​പ​നം മ​ഹാ​ക​വി വ​ള്ള​ത്തോ​ൾ നാ​രാ​യ​ണ​മേ​നോ​ന്റെ ജ​യ​ന്തി ദി​ന​ത്തി​ൽ ത​ന്നെ​യാ​യ​ത് വ​ള​രെ​യ​ധി​കം സ​ന്തോ​ഷം ഉ​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ഥ​ക​ളി​യെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​ണ് വ​ള്ള​ത്തോ​ൾ ക​ലാ​മ​ണ്ഡ​ലം സ്ഥാ​പി​ച്ച​തെ​ങ്കി​ലും ഈ ​ഇ​നം ക​ലോ​ത്സ​വ​ത്തി​ൽ മ​ത്സ​ര​ത്തി​ന് പ​ങ്കെ​ടു​ത്തി​ട്ടി​ല്ലെ​ന്ന​ത് ഖേ​ദ​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​ഹോ​ദ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​മീം ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​റ​ഫ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​എ​സ്. അ​ബ്ദു​ല്ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ട്ടു​റു​മാ​ൽ ഫെ​യിം ബീ​ഗം സി​ത്താ​ര വി​ശി​ഷ്ടാ​തി​ഥി​യാ​യി. സ​ഹോ​ദ​യ വൈ​സ് പ്ര​സി​ഡ​ന്റ് പി.​എ​ച്ച്. സ​ജീ​വ് കു​മാ​ർ, ജോ. ​സെ​ക്ര​ട്ട​റി ഡോ. ​വി. ബി​ന്ദു, അ​റ​ഫ ട്ര​ഷ​റ​ർ പി.​എം. അ​ബ്ദു​ല്ല​ത്തീ​ഫ്, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എം. മു​ഹ​മ്മ​ദ്, സെ​ക്ര​ട്ട​റി എം.​വി. സു​ലൈ​മാ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​റും അ​റ​ഫ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ലു​മാ​യ എം.​എ. ജാ​സ് സ്വാ​ഗ​ത​വും സ​ഹോ​ദ​യ ട്ര​ഷ​റ​ർ സി​സ്റ്റ​ർ മേ​ഴ്സി ജോ​സ​ഫ് ന​ന്ദി​യും പ​റ​ഞ്ഞു.


Tags:    
News Summary - Thrissur Sahodaya Kalotsavam Devamata School champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.