സഹോദയ സി.ബി.എസ്.ഇ കലോത്സവം: ആറ്റൂർ അറഫ ഇംഗ്ലീഷ് സ്കൂൾ തുടരുന്ന വിജയ പാരമ്പര്യം...

ചെ​റു​തു​രു​ത്തി: ആ​റ്റൂ​ർ അ​റ​ഫ ഇം​ഗ്ലീ​ഷ് സ്കൂ​ൾ 32 വ​ർ​ഷ​ത്തെ പാ​ര​മ്പ​ര്യ​വു​മാ​യി ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു. ഇ​ല്ലാ​യ്മ​യി​ൽ​നി​ന്ന് പോ​രാ​ടി, വ​ൻ വി​ജ​യം കൈ​വ​രി​ച്ച ക​ഥ​യാ​ണ് ട്ര​സ്റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്ക് പ​റ​യാ​നു​ള്ള​ത്. 200ലേ​റെ ഭാ​ര​വാ​ഹി​ക​ളു​ള്ള ഈ ​ട്ര​സ്റ്റി​ൽ ഒ​രു പ്ര​തി​ഫ​ല​വും കൈ​പ്പ​റ്റാ​തെ​യാ​ണ് വി​ദ്യാ​ഭ്യാ​സ​ത്തി​നു​വേ​ണ്ടി രാ​വും പ​ക​ലു​മി​ല്ലാ​തെ അം​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​ന​ത്തി​ന് വേ​ണ്ട കാ​ര്യ​ങ്ങ​ൾ​ക്ക് മു​ൻ​കൈ​യെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​ത്.

1994ൽ ​വാ​ട​ക കെ​ട്ടി​ട​ത്തി​ൽ ര​ണ്ടു അ​ധ്യാ​പ​ക​രും 40 വി​ദ്യാ​ർ​ഥി​ക​ളു​മാ​യി ചെ​റു​തു​രു​ത്തി അ​ൻ​സാ​ർ എ​ന്ന വ്യ​ക്തി​യു​ടെ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് സ്കൂ​ളി​ന് തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് 1996ൽ ​പാ​ഞ്ഞാ​ൾ പ​ഞ്ചാ​യ​ത്തി​ലെ ആ​റ്റൂ​രി​ൽ സ്വ​ന്ത​മാ​യി ര​ണ്ട​ര ഏ​ക്ക​ർ ഭൂ​മി വാ​ങ്ങു​ക​യും അ​വി​ടെ ചെ​റി​യ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് വ​ലി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റി. ചേ​ല​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ലി​ഫ്റ്റ് സം​വി​ധാ​ന​മു​ള്ള ഏ​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം കൂ​ടി​യാ​ണ് സെ​ൻ​ട്ര​ൽ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ജു​ക്കേ​ഷ​നു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്ത ആ​റ്റൂ​ർ അ​റ​ഫ സ്കൂ​ൾ.

ഇ​ന്ന് ഈ ​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ത്തി​ൽ 2,300ലേ​റെ വി​ദ്യാ​ർ​ഥി​ക​ളു​ണ്ട്. അ​വ​ർ​ക്കാ​യി നൂ​റോ​ളം അ​ധ്യാ​പ​ക​രും മ​റ്റു ജോ​ലി​ക്കാ​രു​മ​ട​ക്കം 200ൽ​പ​രം പേ​രും ജോ​ലി ചെ​യ്യു​ന്നു. ഓ​രോ വി​ദ്യാ​ർ​ഥി​യു​ടെ​യും ക​ഴി​വു​ക​ൾ ക​ണ്ടെ​ത്താ​നും പ​ഠ​ന​ത്തോ​ട് ആ​ജീ​വ​നാ​ന്ത സ്നേ​ഹം വ​ള​ർ​ത്താ​നും പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മു​ള്ള അ​ന്ത​രീ​ക്ഷം ഇ​വി​ടെ​യു​ണ്ട്. അ​ക്കാ​ദ​മി​ക മി​ക​വി​നൊ​പ്പം സാ​മൂ​ഹി​ക, വൈ​കാ​രി​ക, ശാ​രീ​രി​ക വ​ള​ർ​ച്ച​യും സ​ന്തു​ലി​ത​മാ​ക്കു​ന്ന സ​മ​ഗ്ര​മാ​യ വി​ദ്യാ​ഭ്യാ​സം ന​ൽ​കാ​ൻ സ്കൂ​ളി​ൽ പ​രി​ച​യ​സ​മ്പ​ന്ന​രും അ​ർ​പ്പ​ണ​ബോ​ധ​വു​മു​ള്ള അ​ധ്യാ​പ​ക​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​രാ​ണ്. സ​ർ​ഗാ​ത്മ​ക​ത, വി​മ​ർ​ശ​നാ​ത്മ​ക ചി​ന്ത, സ​ഹ​ക​ര​ണം എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ മു​ൻ​പ​ന്തി​യി​ലാ​ണി​വ​ർ.

പ​ഠ​ന​ത്തോ​ടൊ​പ്പം കാ​യി​കം ഉ​ൾ​പ്പെ​ടെ മ​റ്റു മേ​ഖ​ല​ക​ളി​ലും ആ​റ്റൂ​ർ അ​റ​ഫ സ്കൂ​ൾ ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. ഫു​ട്ബോ​ളി​ൽ അ​ണ്ട​ർ 19, അ​ണ്ട​ർ 17, അ​ണ്ട​ർ 14 ഇ​ന​ങ്ങ​ളി​ൽ അ​ഖി​ലേ​ന്ത്യ ത​ല​ത്തി​ൽ ട്രോ​ഫി നേ​ടി​യ​ത് ആ​റ്റൂ​ർ അ​റ​ഫ​യാ​ണ്. സ്കൂ​ളി​നു പു​റ​മെ ടീ​ച്ച​ർ ട്രെ​യി​നി​ങ് കോ​ള​ജ്, ബി.​എ​ഡ് കോ​ള​ജ് എ​ന്നി​വ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.

മൂ​ന്നു​വ​ർ​ഷം കൂ​ടു​മ്പോ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 15 അം​ഗ ക​മ്മി​റ്റി​യാ​ണ് ഈ ​സ്ഥാ​പ​ന​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ത്തി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ആ​വ​ശ്യ​മാ​യ ഭൂ​മി വാ​ങ്ങാ​നും മ​റ്റും മു​ൻ​കൈ​യെ​ടു​ത്ത ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ കെ.​എ​സ്. അ​ബ്ദു​ല്ല, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കേ​ര​ള വ​ഖ​ഫ് ബോ​ർ​ഡ് ചെ​യ​ർ​മാ​നു​മാ​യ കെ.​എ​സ്. ഹം​സ, ട്ര​ഷ​റ​ർ പി.​എം. അ​ബ്ദു​ല്ല​ത്തീ​ഫ്, വൈ​സ് ചെ​യ​ർ​മാ​ൻ കെ.​എം. മു​ഹ​മ്മ​ദ്, ജോ​യി​ന്റ് സെ​ക്ര​ട്ട​റി എം.​വി. സു​ലൈ​മാ​ൻ അ​ട​ങ്ങു​ന്ന 15 അം​ഗ ക​മ്മി​റ്റി​യാ​ണ് നി​ല​വി​ലു​ള്ള​ത്.

Tags:    
News Summary - sahodaya CBSC kalothsavam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.