സായ് രത്‌ന പുരസ്കാരം ഔസേപ്പച്ചന് സമ്മാനിക്കും

കൊ​ടു​ങ്ങ​ല്ലൂ​ർ: പി. ​വെ​മ്പ​ല്ലൂ​ർ ബാ​ബാ​സാ​യ് എ​ജു​ക്കേ​ഷ​ന​ൽ ട്ര​സ്റ്റി​ന്റെ ഈ ​വ​ർ​ഷ​ത്തെ സാ​യ് ര​ത്‌​ന പു​ര​സ്കാ​രം സം​ഗീ​ത സം​വി​ധാ​യ​ക​നും ഗാ​യ​ക​നു​മാ​യ ഔ​സേ​പ്പ​ച്ച​ന് സ​മ​ർ​പ്പി​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 50,001 രൂ​പ​യും കീ​ർ​ത്തി ഫ​ല​ക​വും പൊ​ന്നാ​ട​യും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ഒ​ക്ടോ​ബ​ർ 21ന് ​ശ്രീ​സാ​യ് വി​ദ്യാ​ഭ​വ​നി​ൽ വി​ജ​യ​ദ​ശ​മി ആ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ന​ട​ക്കു​ന്ന വി​ദ്യാ​രം​ഭ ച​ട​ങ്ങി​ൽ ന​ൽ​കും.

കൊ​ടു​ങ്ങ​ല്ലൂ​ർ വി​വേ​കാ​ന​ന്ദ വേ​ദി​ക് വി​ഷ​ൻ ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ഡോ. ​ല​ക്ഷ്മി കു​മാ​രി, ശ്രീ​കു​രും​ബ ഭ​ഗ​വ​തി ക്ഷേ​ത്രം പാ​ര​മ്പ​ര്യ മേ​ൽ​ശാ​ന്തി സ​ത്യ​ധ​ർ​മ​ൻ അ​ടി​ക​ൾ, കൂ​ട്ടു​കാ​ട് ലി​റ്റി​ൽ ഫ്ല​വ​ർ ച​ർ​ച്ച് വി​കാ​രി ഫാ. ​ജോ​സ​ഫ് മാ​ളി​യേ​ക്ക​ൽ, റി​ട്ട. സൂ​പ്ര​ണ്ട് ഓ​ഫ് പൊ​ലീ​സ് പി.​എ​ൻ. ഉ​ണ്ണി​രാ​ജ, ഡോ. ​കെ.​കെ. യൂ​സ​ഫ്, ദ​ക്ഷി​ണ​ഭാ​ര​ത ഹി​ന്ദി പ്ര​ചാ​ര​സ​ഭ ദേ​ശീ​യ ട്ര​സ്റ്റ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഡോ. ​എം.​എ​സ്. മു​ര​ളീ​ധാ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

വേ​ദ​പാ​രാ​യ​ണം, വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യു​ടെ അ​ര​ങ്ങേ​റ്റ​വും ന​ട​ക്കും. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ചെ​യ​ർ​മാ​ൻ അ​മ്പാ​ടി ബാ​ല​കൃ​ഷ്ണ​ൻ, അ​ഡ്‌​മി​നി​സ്ട്രേ​റ്റി​വ് ഓ​ഫി​സ​ർ ഡോ. ​വ​ര​ദ ബി. ​മേ​നോ​ൻ, പു​ര​സ്കാ​ര നി​ർ​ണ​യ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​ന​ന്ദ​കു​മാ​ർ, എ​ൻ.​വി. ഷാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Ouseppachan to be conferred with Sai Ratna Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.