പെ​രു​മ്പി​ലാ​വ് അ​ൻ​സാ​ർ സ്പ്രൗ​ട്സ് പ്രീ ​സ്കൂ​ളിൽ ‘കു​ട്ടി പോ​സ്റ്റ് ഓ​ഫി​സ്’ തു​റ​ന്ന​പ്പോ​ൾ

പെ​രു​മ്പി​ലാ​വി​ൽ ‘കു​ട്ടി പോ​സ്റ്റ് ഓ​ഫി​സ്’ തു​റ​ന്നു

പെ​രു​മ്പി​ലാ​വ്: സ്മാ​ർ​ട്ട് ഫോ​ണും ഇ-​മെ​യി​ലു​മൊ​ക്കെ​യാ​യി ഓ​ടു​ന്ന പു​തി​യ ത​ല​മു​റ​യെ ക​ത്തു​ക​ളു​ടെ ലോ​കം പ​രി​ച​യ​പ്പെ​ടു​ത്തി അ​ൻ​സാ​ർ സ്പ്രൗ​ട്സ് പ്രീ ​സ്കൂ​ൾ. ഭാ​ര​തീ​യ ത​പാ​ൽ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് സ്കൂ​ളി​ൽ ‘കു​ട്ടി പോ​സ്റ്റ് ഓ​ഫി​സ്’ താ​ൽ​ക്കാ​ലി​ക​മാ​യി ഒ​രു​ക്കി​യ​ത്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സാ​ജി​ത റ​സാ​ഖ് പോ​സ്റ്റ് ഓ​ഫി​സി​ന്റെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ക​രി​ക്കാ​ട് പോ​സ്റ്റ് ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​രാ​യ കെ.​പി. ജ​യ​പ്ര​ഭ, കെ.​എം. ഷ​ബ്ന എ​ന്നി​വ​ർ കു​ട്ടി​ക​ൾ​ക്ക് ത​പാ​ൽ വ​കു​പ്പി​ന്റെ വി​വി​ധ സേ​വ​ന​ങ്ങ​ളെ കു​റി​ച്ച് ക്ലാ​സെ​ടു​ത്തു.

ആ​ഘോ​ഷ​ത്തി​ന്റെ ഹൈ​ലൈ​റ്റ് കു​ഞ്ഞു പോ​സ്റ്റ്മാ​ന്മാ​രാ​യി​രു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ ത​ന്നെ പോ​സ്റ്റ്മാ​നും പോ​സ്റ്റ് വു​മ​ണു​മാ​യി വേ​ഷ​മി​ട്ട് എ​ത്തി​യ​ത് കൗ​തു​ക​മാ​യി. സ്കൂ​ളി​ൽ പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ ചു​വ​ന്ന പോ​സ്റ്റ് ബോ​ക്സി​ൽ കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ കൂ​ട്ടു​കാ​ർ​ക്കും അ​ധ്യാ​പ​ക​ർ​ക്കും വേ​ണ്ടി എ​ഴു​തി​യ ക​ത്തു​ക​ൾ നി​ക്ഷേ​പി​ച്ചു. പി​ന്നീ​ട് കു​ട്ടി പോ​സ്റ്റ്മാ​ന്മാ​രാ​യ ഹ​യ്‌​സാ​ൻ സെ​ഹ​ക്ക്, ഹ​വ്വ സോ​ബി, മു​ഹ​മ്മ​ദ് ത​ൻ​സി​ൽ, പി.​എം. സൈ​ദ് ഇ​ബ്രാ​ഹിം എ​ന്നി​വ​ർ ആ ​ക​ത്തു​ക​ൾ ശേ​ഖ​രി​ച്ച് അ​ത​ത് ക്ലാ​സു​ക​ളി​ൽ നേ​രി​ട്ട് എ​ത്തി​ച്ചു ന​ൽ​കി. വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫ​രീ​ദ ഇ ​മു​ഹ​മ്മ​ദ്, ജൂ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ ബ​ബി​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ന്റ് ജൂ​നി​യ​ർ പ്രി​ൻ​സി​പ്പ​ൽ വി.​പി സ​ജ്ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.  

Tags:    
News Summary - post office model for children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.