പന്തളം: പന്തളത്ത് ശക്തമായ മഴയിൽ . ബുധനാഴ്ച വൈകീട്ട് മുതൽ ശക്തമായ മഴയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് കിണറുകൾ ഇടിഞ്ഞത്. കടക്കാട് വടക്ക് പുള്ളിയിൽ സന്തോഷ് ഭവനിൽ ചന്ദ്രൻ പിള്ള, മാന്തുക ചെറുകര രാജൻപിള്ള എന്നിവരുടെ വീട്ടിലെ കിണറുകളാണ് ഇടിഞ്ഞുതാഴ്ന്നത്. രണ്ടു കിണറും ഉപയോഗിച്ചു കൊണ്ടിരുന്നവ ആയിരുന്നു. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.