പത്തനംതിട്ട: ആറന്മുളയിൽ പമ്പയാറ്റിലെ മൺപുറ്റ് നീക്കംചെയ്യുന്ന ജോലികൾ ആരംഭിച്ചു. ആറന്മുള ഉത്രട്ടാതി ജലോത്സവത്തിനും വഴിപാട് വള്ളസദ്യക്കും എത്തുന്ന പള്ളിയോടങ്ങളുടെ യാത്ര സുഗമമാക്കാനാണ് പമ്പയാറ്റിൽ ആറാട്ടുകടവ് മുതൽ പരപ്പുഴകടവ് വരെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ടിട്ടുള്ള മൺപുറ്റുകൾ നീക്കുന്നത്. ഡ്രഡ്ജിങ് മെഷീനും എക്സ്കവേറ്ററും ഉപയോഗിച്ചാണ് ഇവ നീക്കുന്നത്. ഇറിഗേഷൻ വകുപ്പിനാണ് ചുമതല. വള്ളസദ്യ ആരംഭിക്കുന്ന അഞ്ചിന് മുമ്പ് മൺപുറ്റ് നീക്കംചെയ്യുമെന്നാണ് അധികൃതർ പറഞ്ഞത്. എന്നാൽ, ഇതിനുള്ള സാധ്യതയില്ല. പൂർണമായും ഇവ നീക്കംചെയ്യാൻ ദിവസങ്ങൾ എടുക്കും. ടൺകണക്കിന് എക്കലും െളിയും നദിയിൽ അടിഞ്ഞുകൂടി മൺപുറ്റായി രൂപപ്പെട്ട് കിടക്കുകയാണ്. ഇത് പള്ളിയോടങ്ങളുടെ സഞ്ചാരത്തെ തടസ്സപ്പെടുത്തുന്നു. മൺപുറ്റ് നീക്കംചെയ്യാൻ ശ്വാശ്വത പരിഹാരം വേണമെന്ന് ദീർഘനാളായി ആവശ്യം ഉയരുന്നതാണെങ്കിലും നടപ്പാകുന്നില്ല. 2015ൽ വള്ളസദ്യക്ക് എത്തിയ ഒരു പള്ളിേയാടം േക്ഷത്രത്തിന് സമീപം മണൽപുറ്റിൽ തട്ടി മറിഞ്ഞ് അപകടം സംഭവിച്ചിരുന്നു. മൺപുറ്റ് നീക്കംചെയ്യുന്നതിൻെറ പേരിൽ വർഷംേതാറും വലിയ അഴിമതിയും നടക്കുന്നുണ്ട്. ഇപ്പോൾ നീക്കുന്ന ചളി സമീപത്തുതന്നെ ഇടുകയാണ്. ഇത് മഴപെയ്യുേമ്പാൾ വീണ്ടും നദിയിേലക്ക് ഒലിച്ചിറങ്ങി മൺപുറ്റായി മാറുന്നു. പ്രളയത്തിന് േശഷം വലിയ അളവിലാണ് മണ്ണ് തീരത്ത് അടിഞ്ഞത്. തീരത്ത് സംഭവിച്ച മാറ്റങ്ങൾ സംബന്ധിച്ച് പഠനങ്ങൾ നടത്താൻ േനരേത്ത ജലേസചന വകുപ്പ് തീരുമാനിച്ചതാെണങ്കിലും നടപ്പായില്ല. അശാസ്ത്രീയവും ദീർഘവീക്ഷണം ഇല്ലാത്തതതുമായ പുനരുദ്ധാരണ പ്രവർത്തനങ്ങളാണ് നദിയിൽ നടക്കുന്നത്. ഇത് കാരണമാണ് നദിയിൽ ഇത്രയും മൺപുറ്റ് ഉണ്ടാകുന്നത്. നദിയിൽ ജലനിരപ്പ് കുറയുന്ന േവനൽക്കാലത്ത് മൺപുറ്റ് നീക്കണമെന്ന് ആവശ്യം ഉയരുന്നതാണെങ്കിലും ഇതും നടക്കാറില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.