എസ്​.പി.സി പ്രോജക്ടി​െൻറ പത്താമത് വാര്‍ഷികാഘോഷത്തിന് തുടക്കം

എസ്.പി.സി പ്രോജക്ടിൻെറ പത്താമത് വാര്‍ഷികാഘോഷത്തിന് തുടക്കം പത്തനംതിട്ട: സ്റ്റുഡൻറ് പൊലീസ് കാഡറ്റ്സ് (എസ്.പി.സി) പ്രോജക്ടിൻെറ പത്താം വാര്‍ഷികത്തിൻെറ ഭാഗമായി ഒരാഴ്ച നീളുന്നതും സാമൂഹികപ്രതിബദ്ധതയുള്ളതുമായ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി. പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടന്ന സീനിയര്‍ കാഡറ്റുകളുടെ സെറിമോണിയല്‍ പരേഡില്‍ ജില്ല പൊലീസ് മേധാവി ജി. ജയ്‌ദേവ് സല്യൂട്ട് സ്വീകരിച്ചു. എസ്.പി.സി പ്രോജക്ടിൻെറ ജില്ല നോഡല്‍ ഓഫിസര്‍ ആര്‍. പ്രദീപ്കുമാര്‍ പതാക ഉയര്‍ത്തി. എസ്.പി.സി എ.ഡി.എന്‍.ഒ സുരേഷ്‌കുമാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ എന്നിവര്‍ സംബന്ധിച്ചു. വാര്‍ഷികാഘോഷത്തിൻെറ സമാപനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള കാഡറ്റുകള്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.