പത്തനംതിട്ട: ജില്ലയില്‍ വ്യാപകമാകുന്ന പൈപ്പ് പൊട്ടലുകള്‍ക്ക് ശാശ്വത പരിഹാരം കാണുമെന്ന് ജലവിഭവ മന്ത്രി കെ. കൃ ഷ്ണന്‍കുട്ടി പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജലവിഭവ വകുപ്പിൻെറ പ്രവര്‍ത്തനങ്ങളുടെ ജില്ലതല അവലോകന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. ജില്ലയിലെ വിവിധ പദ്ധതികളിലെ കാലഹരണപ്പെട്ട പൈപ്പുകള്‍ മാറ്റിസ്ഥാപിക്കും. പത്തനംതിട്ട നഗരത്തില്‍ കിഫ്ബിയുടെ കീഴിലുള്ള 36 കോടി രൂപയുടെ പദ്ധതി വരുന്നുണ്ട്. വെള്ളത്തിൻെറ മര്‍ദം നിരീക്ഷിക്കാൻ സംവിധാനം ഏര്‍പ്പെടുത്തും. അതിന് അസിസ്റ്റൻറ് എന്‍ജിനീയമാര്‍ മുതലുള്ളവര്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കേണ്ടതുണ്ട്. തങ്ങളുടെ നിരീക്ഷണത്തിലൂടെ പൈപ്പ് പൊട്ടലുകളുടെ എണ്ണം കുറക്കാന്‍ കഴിഞ്ഞാല്‍ അവര്‍ക്ക് ഇന്‍സൻറിവ് നല്‍കുന്നത് പരിഗണിക്കും. പൈപ്പ് പൊട്ടല്‍ ഉണ്ടാകാതെ നോക്കുന്ന ഉദ്യോഗസ്ഥരെ താന്‍ നേരിട്ടുതന്നെ ആദരിക്കുമെന്നും മന്ത്രി പറഞ്ഞു. ഈ വര്‍ഷം ജില്ലയില്‍ 16,000 പുതിയ കണക്ഷനുകള്‍ നൽകാനാണ് ലക്ഷ്യമിടുന്നത്. വിതരണച്ചെലവും ജലദുരുപയോഗവും പരമാവധി കുറക്കാൻ ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. കര്‍ഷകരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ജലവിഭവ വകുപ്പ് പദ്ധതികള്‍ തയാറാക്കുകയും ഇവയുടെ നടത്തിപ്പിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പ്രാദേശികമായി പരിഹരിക്കുകയും വേണം. റവന്യൂ നഷ്ടത്തിന് പ്രധാന കാരണമായ വൈദ്യുതി ഉപയോഗം കുറച്ച് സൗരോര്‍ജ സംവിധാനം ഏര്‍പ്പെടുത്തും. അനുവദിക്കുന്ന ഫണ്ട് പൂര്‍ണവും ഫലപ്രദവുമായി വിനിയോഗിക്കണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ജലനഷ്ടം ഒഴിവാക്കാൻ വാട്ടര്‍ മാനേജ്മൻെറ് നടപ്പാക്കണം. വാട്ടര്‍ഷെഡിൻെറ അടിസ്ഥാനത്തില്‍ വാട്ടര്‍ ബജറ്റ് തയാറാക്കണം. കനാലുകളുടെ അറ്റകുറ്റപ്പണി സമയബന്ധിതമായി നടത്തണം. ജലവിഭവ വകുപ്പിൻെറ ഉടമസ്ഥതയില്‍ ജില്ലയിലുള്ള സ്ഥലം കൈയേറ്റം ചെയ്യപ്പെട്ടിട്ടുണ്ടോയെന്നതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം. റീബില്‍ഡ് കേരളയുമായി ബന്ധപ്പെട്ടുള്ള പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധാപൂര്‍വം നടത്തണം. പമ്പയിലെ തീരസംരക്ഷണം, ത്രിവേണിയിലെ കുടിവെള്ള സ്രോതസ്സ് മണല്‍ അടിഞ്ഞതുമൂലം നേരിടുന്ന പ്രശ്നം എന്നിവ സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം. ജലനിധി, ഭൂഗര്‍ഭജല വകുപ്പ് എന്നിവ മുഖേന ജില്ലയില്‍ നടത്തിവരുന്ന പദ്ധതികളുടെ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു. ജല അതോറിറ്റി ബോര്‍ഡ് അംഗം അലക്സ് കണ്ണമല, ചീഫ് എന്‍ജിനീയര്‍മാരായ കെ.എച്ച്. ഷംസുദ്ദീൻ, ടി.ജി. സെൻ, എം. ശ്രീകുമാർ എന്നിവർ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.