പത്തനംതിട്ട: ശബരിമലയുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട 24 റോഡുകളുടെയും അനുബന്ധ റോഡുകളുടെയും പണി നവംബര്‍ 10നകം പൂര്‍ത്തീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. 7.5 കോടി ചെലവഴിച്ച് ഉന്നത നിലവാരത്തില്‍ പുനരുദ്ധരിക്കുന്ന അത്തിക്കയം-വെച്ചൂച്ചിറ റോഡ് നിര്‍മാണ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ 150 മുതല്‍ 200വരെ പാലങ്ങള്‍ക്ക് കേടുപാടുകള്‍ വന്നിട്ടുണ്ട്. 50 എണ്ണത്തിൻെറ അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ചു. ബാക്കിയെല്ലാം പൂര്‍ത്തിയാകുമ്പോഴേക്കും 2000കോടി ചെലവ് വരുമെന്നും മന്ത്രി പറഞ്ഞു. രാജു എബ്രഹാം എം.എല്‍.എ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മധു, പഞ്ചായത്ത് പ്രസിഡൻറുമാരായ മോഹന്‍രാജ് ജേക്കബ്, റോസമ്മ സ്‌കറിയ, ജില്ല പഞ്ചായത്ത് അംഗം എം.ജി. കണ്ണന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മീനു എബ്രഹാം, ബിബിന്‍ മാത്യു. എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ ആര്‍. അനില്‍കുമാര്‍, ആര്‍. വരദരാജന്‍, സിറിയക് തോമസ്, എസ്.ആര്‍. സന്തോഷ് കുമാര്‍, ബി. രാജശ്രീ, ടി.കെ. ജയിംസ്, ബിനു തെള്ളിയില്‍, ലാല്‍ജി എബ്രഹാം, സജി ഇടിക്കുള, എം.വി. പ്രസന്നകുമാര്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.