ചിറ്റാർ: ജില്ലയിലെ മലയോര മേഖലയിൽ വിളയുന്ന കോലിഞ്ചിക്ക് വില കുറഞ്ഞത് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. സീസണിൽ മാ ത്രം വിളവെടുക്കുന്ന കോലിഞ്ചിക്ക് കഴിഞ്ഞ വർഷങ്ങളിൽ 1500 രൂപ വരെ കിട്ടിയിരുെന്നങ്കിൽ ഈ വർഷം 1000 രൂപ വരെെയ വിലയുള്ളൂ. ഇഞ്ചിയുടെ വർഗത്തിലെ കാട്ടുചെടിയാണിത്. ഇതിനെ ഔഷധസസ്യങ്ങളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. സീതത്തോട്, ഗുരുനാഥൻ മണ്ണ്, ആങ്ങമൂഴി, ചിറ്റാർ, വയ്യാറ്റുപുഴ, തണ്ണിത്തോട്, തേക്കുതോട് പ്രദേശങ്ങളിലാണ് ധാരാളമായി കോലിഞ്ചി കൃഷിചെയ്യുന്നത്. വിപണിയില്‍ വിറ്റഴിക്കുന്ന കോലിഞ്ചിക്ക് കൃത്യമായ വില നിര്‍ണയിക്കപ്പെടാത്തതാണ് പ്രശ്നം സൃഷ്ടിക്കുന്നത്. ജൂണിലും ജൂലൈയിലുമാണ് കൃഷി ചെയ്യുന്നത്. മൂന്നുവർഷം കൂടുമ്പോൾ ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് വിളവെടുപ്പ്. ചിറ്റാർ, സീതത്തോട്, വയ്യാറ്റുപുഴ മാർക്കറ്റിലെ വിപണന കേന്ദ്രത്തിലാണ് വിറ്റഴിക്കുന്നത്. വില കർഷകർക്കു തിട്ടമില്ലാത്തതിനാൽ ഇടനിലക്കാരുടെ ചൂഷണത്തിൽപെടുകയാണ്. വന്യമൃഗ ശല്യവും കര്‍ഷകരെ വലക്കുന്നു. കാട്ടുപന്നികളും കുരങ്ങുകളും ആനയുമൊക്കെയാണ് പ്രധാന ശല്യക്കാർ. മലമുകളിലും റബർ മരങ്ങള്‍ക്ക് ഇടവിളയുമൊക്കെയായാണ് കോലിഞ്ചി കൃഷി. കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന കാട്ടുപന്നിയും കുരങ്ങുകളും ആനയുമെല്ലാം ഇവ നശിപ്പിക്കുന്നു. കുരങ്ങുകൾ കോലിഞ്ചി നാമ്പെടുക്കുമ്പോൾ മുതൽ നശിപ്പിക്കാൻ തുടങ്ങും. കിളച്ചെടുത്ത കോലിഞ്ചി തൊലിചെത്തി ഉണക്കിയാണ് വിറ്റഴിക്കുന്നത്. 11 കിലോ കോലിഞ്ചി ചെത്തിയൊരുക്കുമ്പോള്‍ 50 രൂപ നിരക്കിലാണ് കൂലി. എന്നാല്‍, ഇത് വിപണിയില്‍ എത്തിക്കുമ്പോള്‍ കര്‍ഷകന് ലഭിക്കുന്ന തുക തൊഴിലാളികള്‍ക്ക് കൊടുക്കാന്‍പോലും തികയുന്നില്ല. ഏകദേശം പത്തുദിവസത്തെ ഉണക്കുവേണം. ഉയർന്ന പാറപ്പുറത്താണ് ഉണക്കുന്നത്. ഏറെയും പുറംനാടുകളിലേക്കാണ് കയറ്റി അയക്കുന്നത്. മരുന്നു കമ്പനികൾക്കുവേണ്ടി മെച്ചപ്പെട്ട വില നൽകി ഏറ്റെടുക്കാൻ ആളുകൾ എത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.