പത്തനംതിട്ട: പന്തളം മത്സ്യച്ചന്തയിലെ ദുർഗന്ധം കാരണം പരിസരവാസികൾ അനുഭവിക്കുന്ന ദുരിതം അവസാനിപ്പിക്കാൻ ബദൽ ക് രമീകരണങ്ങൾക്ക് നടപടിയെടുക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പൊലീസ്, ആരോഗ്യവകുപ്പുകളുടെ സഹകരണത്തോടെയാകണം ഇത്. കമീഷൻ അംഗം കെ. മോഹൻകുമാറാണ് ജില്ല മെഡിക്കൽ ഓഫിസർക്കും നഗരസഭ സെക്രട്ടറിക്കും അടൂർ ഡിവൈ.എസ്.പിക്കും ജില്ല മലിനീകരണ നിയന്ത്രണ ബോർഡിനും നിർദേശം നൽകിയത്. രാത്രി രണ്ടര മുതൽ രാവിലെ ആറരവരെ നീളുന്ന മത്സ്യമാർക്കറ്റിലെ ലേലംവിളി കാരണം ഉറക്കം നഷ്ടപ്പെടുന്നുവെന്ന് കടക്കാട് സ്വദേശി ഷേക്ക് പരീത് നൽകിയ പരാതിയിലാണ് ഉത്തരവ്. ചന്തയിലെത്തുന്ന വാഹനങ്ങളിൽനിന്ന് പിരിക്കുന്ന ലേലത്തുകയിൽ പൊരുത്തക്കേടുണ്ടെന്ന പരാതി മനുഷ്യാവകാശ കമീഷനല്ല വിലയിരുത്തേണ്ടതെന്നും ഉത്തരവിൽ പറയുന്നു. ചന്തയുടെ പ്രവർത്തനം ദുസ്സഹമാകാതിരിക്കാൻ നഗരസഭക്ക് ഉത്തരവാദിത്തമുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിെൻറ അംഗീകാരം ലഭിച്ചിട്ടുണ്ടെങ്കിലും പരിസരത്തെ കിണർ വെള്ളം മലിനമാകുന്നുണ്ടെന്ന പരാതി ഗൗരവമേറിയതാണ്. രേഖാമൂലം പരാതി ലഭിച്ചാൽ ജില്ല മലിനീകരണ നിയന്ത്രണ ബോർഡ് എക്സി. എൻജിനീയർ മൂന്നാഴ്ചക്കകം പരിസരത്തെ കിണർവെള്ളം മലിനമാണോയെന്ന് പരിശോധിച്ച് റിപ്പോർട്ട് നഗരസഭക്ക് നൽകണം. ഇതിൽ നഗരസഭ സെക്രട്ടറി തുടർനടപടി സ്വീകരിക്കണമെന്നും കമീഷൻ ആവശ്യപ്പെട്ടു. മത്സ്യച്ചന്ത പ്രവർത്തന സമയവും സ്ഥലവും മാറ്റണമെന്ന ആവശ്യം നഗരസഭ കൗൺസിൽ ചർച്ച ചെയ്ത് തീരുമാനിക്കണം. വിഷയം പന്തളം നഗരസഭ യോഗത്തിെൻറ പരിഗണനക്ക് ഉൾപ്പെടുത്തണമെന്നും ഉത്തരവിൽ പറയുന്നു. മത്സ്യച്ചന്തയിൽ ദിവസം അഞ്ച് ലോറി മത്സ്യമാണ് ലേലത്തിന് എത്തുന്നതെന്നും കോൺക്രീറ്റ് ചെയ്ത നിലത്ത് വീഴുന്ന മലിനജലം ബയോഗ്യാസ് പ്ലാൻറിലേക്കാണ് എത്തുന്നതെന്നും പന്തളം നഗരസഭ സെക്രട്ടറി സമർപ്പിച്ച വിശദീകരണത്തിൽ പറയുന്നു. ദിവസവും ചന്ത വൃത്തിയാക്കാറുണ്ട്. 50ഓളം വാഹനങ്ങൾ ചന്തക്കകത്താണ് പാർക്ക് ചെയ്യുന്നത്. പരാതിക്കാരൻ ഹൈകോടതിയെയും ഓംബുഡ്സ്മാനെയും സമീപിച്ചിട്ടുണ്ട്. മലിനീകരണ നിയന്ത്രണ ബോർഡിെൻറ അനുമതിപത്രത്തിെൻറ അടിസ്ഥാനത്തിലാണ് ചന്ത പ്രവർത്തിക്കുന്നതെന്നും റിപ്പോട്ടിൽ പറയുന്നു. എന്നാൽ, റിപ്പോർട്ട് വാസ്തവ വിരുദ്ധമാണെന്ന് പരാതിക്കാരൻ വാദിച്ചു. കോട്ടാങ്ങൽ പഞ്ചായത്തിൽ യു.ഡി.എഫിൽ അഭിപ്രായഭിന്നത മല്ലപ്പള്ളി: കോട്ടാങ്ങൽ പഞ്ചായത്തിൽ യു.ഡി.എഫിൽ അഭിപ്രായഭിന്നത പുകയുന്നു. മുസ്ലിംലീഗ് അംഗം ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി സ്ഥാനം രാജിവെക്കാൻ ഒരുങ്ങുന്നു. പഞ്ചായത്തിൽ പ്രസിഡൻറ് സ്ഥാനത്തെച്ചൊല്ലി കേരള കോൺഗ്രസും കോൺഗ്രസും തമ്മിലുള്ള തർക്കം അവസാനിപ്പിച്ചപ്പോൾ വീണ്ടും അടുത്ത പ്രശ്നം ഉടലെടുത്തു. പ്രസിഡൻറ് വനിത സംവരണമായ പഞ്ചായത്തിൽ കഴിഞ്ഞ മാസം മൂന്നാമത്തെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് നടന്നു. വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് രണ്ടാമതും. യു.ഡി.എഫിൽ മുന്നണികൾക്ക് കേരള കോൺഗ്രസിനോടുള്ള അതൃപ്തിയാണ് അഭിപ്രായ ഭിന്നതകൾക്ക് കാരണമെന്ന് പറയുന്നു. യു.ഡി.എഫിനുള്ളിൽ മുന്നണി മര്യാദ ലംഘിച്ച് വ്യക്തിതാൽപര്യങ്ങൾ സംരക്ഷിക്കുന്ന സമീപനമാണ് നടക്കുന്നതെന്ന ആക്ഷേപം നേരത്തേയുണ്ട്. ലീഗിന് പഞ്ചായത്തിൽ രണ്ട് അംഗങ്ങളാണ് ഉള്ളത്. വൈസ് പ്രസിഡൻറ് സ്ഥാനം നൽകാമെന്ന് പറഞ്ഞ ആളിനല്ല ഇപ്പോൾ നൽകിയത്. ഇതു പറഞ്ഞ് മുന്നണിക്കുള്ളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഒരു വിഭാഗം കോൺഗ്രസ്-കേരള കോൺഗ്രസ് അംഗങ്ങൾ ശ്രമിക്കുന്നതാണ് മുന്നണിക്ക് തലവേദനയെന്നും ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.