വിദ്യാലയത്തിന്​ സമീപം മാലിന്യക്കൂമ്പാരം

പുതുനഗരം: മഴക്കാലപൂർവ ശുചീകരണത്തിൻെറ ഭാഗമായി നാടെങ്ങും ജനകീയ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുേമ്പാൾ കൊല്ലങ്കോട് മേഖലയിൽ ശുചീകരണം കടലാസിലൊതുങ്ങി. പുതുനഗരം, കരിപ്പോട്, കൊല്ലങ്കോട്, തെലുങ്ക് തറ, ആഴ്ചചന്ത, ഊട്ടറപാലം, വട്ടേക്കാട് സ്കൂൾ പരിസരം എന്നീ പ്രദേശങ്ങളിലാണ് മാലിന്യം കുന്നുകൂടിയത്. ഓടകൾ, വിദ്യാലയ പരിസരങ്ങൾ എന്നിവിടങ്ങളിൽ മാലിന്യം നീക്കിയിട്ടില്ല. pew waste നീക്കംചെയ്യാതെ ദുർഗന്ധം വമിക്കുന്ന കൊല്ലങ്കോട് ടി.എ.എൽ.പി സ്കൂളിന് സമീപത്തെ മാലിന്യം വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ആദരം മങ്കര: മങ്കര പൊലീസ് സ്റ്റേഷനിൽനിന്ന് വിരമിച്ച മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ മണ്ണൂരിലെ സന്നദ്ധ പ്രവർത്തകർ ആദരിച്ചു. സ്പെഷൽ ബ്രാഞ്ച് എസ്.ഐ മണികണ്ഠൻ, ഗ്രേഡ് എസ്.ഐ വേണുഗോപാൽ, എ.എസ്.ഐ വിവേകാനന്ദൻ എന്നിവരാണ് വിരമിച്ചത്. ഫയർ ആൻഡ് െറസ്ക്യൂ വിഭാഗത്തിലെ സന്നദ്ധ പ്രവർത്തകനായ വിജയൻ, എസ്.ജെ.എൻ. നജീബ്, ഹമീദ് അത്തിക്കൽ, ആഷിഫ് എന്നിവരാണ് വിരമിച്ചവരെ പൊന്നാട അണിയിച്ച് ആദരിച്ചത്. സി.ഐ സുനിൽ കൃഷ്ണൻ, മുൻ എസ്.ഐ എൻ.കെ. പ്രകാശൻ എന്നിവരും പങ്കെടുത്തു. pew aadaram വിരമിച്ച മങ്കരയിലെ പൊലീസുദ്യോഗസ്ഥരെ സന്നദ്ധപ്രവർത്തകർ പൊന്നാടയിട്ട് ആദരിക്കുന്നു വ്യാപാരികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ആനക്കര: എല്ലാ മെംബർമാർക്കും വ്യാപാരി വ്യവസായി ഏകോപന സമിതി കുമ്പിടി യൂനിറ്റ് തിരിച്ചറിയൽ കാർഡ് തയാറാക്കിനൽകി. യൂനിറ്റ് രക്ഷാധികാരി ബാലനില്‍നിന്ന് പ്രസിഡൻറ്‌ കരീം, ജനറല്‍ സെക്രട്ടറി ജലീൽ, ട്രഷറര്‍ പ്രേംലാൽ എന്നിവർ തിരിച്ചറിയൽ കാർഡ് സ്വീകരിച്ച് ഉദ്ഘാടനം നിർവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.