എസ്.വൈ.എസ് കോവിഡ്കാല പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം ^മന്ത്രി കെ.ടി. ജലീല്‍

എസ്.വൈ.എസ് കോവിഡ്കാല പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം -മന്ത്രി കെ.ടി. ജലീല്‍ എസ്.വൈ.എസ് കോവിഡ്കാല പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം -മന്ത്രി കെ.ടി. ജലീല്‍ ആനക്കര: കോവിഡ്കാല ആശ്വാസ പ്രവര്‍ത്തനങ്ങളില്‍ എസ്.വൈ.എസ് നടത്തുന്ന സാന്ത്വന പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും മാതൃകാപരമാണെന്ന് മന്ത്രി കെ.ടി. ജലീല്‍. ആനക്കര ചേക്കോട് യൂനിറ്റ് എസ്.വൈ.എസ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വരൂപിച്ച കാല്‍ലക്ഷം രൂപയുടെ ചെക്ക് സ്വീകരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ്കാലത്ത് വേറിട്ട പെരുന്നാളൊരുക്കിയ ചേക്കോട് ഗ്രാമത്തിൻെറ ഒരുമയും സഹായ സന്നദ്ധതയും മന്ത്രി ശ്ലാഘിച്ചു. ഗ്രാമത്തിലെ 350ഓളം കുടുംബങ്ങള്‍ ഇത്തവണ പെരുന്നാളാഘോഷിച്ചത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയായിരുന്നു. ലോകമാകെ മഹാമാരിയുടെ ഭീതിയിലാണ്ടപ്പോള്‍ ആശ്വാസത്തിൻെറ തുരുത്തായി കേരളത്തെ മാറ്റിയ സര്‍ക്കാറിനും പൊതുജനങ്ങള്‍ക്കുമുള്ള ഗ്രാമീണരുടെ പിന്തുണയാണ് പദ്ധതിയെന്ന് സംഘാടകരായ എസ്.വൈ.എസ് യൂനിറ്റ് കമ്മിറ്റി അറിയിച്ചു. പെരുന്നാള്‍ദിനത്തില്‍ വീടുകളില്‍നിന്ന് സമാഹരിച്ച കാല്‍ലക്ഷം രൂപയുടെ നിധി കെ.പി. മൊയ്തീന്‍കുട്ടി ഹാജി, എസ്.വൈ.എസ് ജില്ല സെക്രട്ടറി അഷ്റഫ് അഹ്സനി ആനക്കര, സിറാജ്, മുനീര്‍ ലത്വീഫ് എന്നിവര്‍ ചേര്‍ന്നാണ് മന്ത്രിക്ക് കൈമാറിയത്. pe sys എസ്.വൈ.എസ് ആനക്കര ചേക്കോട് യൂനിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച കാല്‍ലക്ഷം രൂപ മന്ത്രി കെ.ടി. ജലീലിന് യൂനിറ്റ് പ്രതിനിധികള്‍ കൈമാറുന്നു വി.എം. രാജീവ് വിരമിക്കുന്നു ആനക്കര: കെ.എസ്.ടി.എ ജില്ല കമ്മിറ്റി അംഗവും തൃത്താല ഡോ. കെ.ബി. മേനോന്‍ മെമ്മോറിയല്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ പ്രിന്‍സിപ്പലുമായ വി.എം. രാജീവ് വിരമിച്ചു. അവസാനമാസത്തെ മുഴുവന്‍ ശമ്പളവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയാണ് വിരമിക്കുന്നത്. നേരത്തെ 2018ലെ പ്രളയകാലത്ത് ഒരുമാസത്തെ ശമ്പളത്തിന് പുറമെ മകളുടെ വിവാഹാഘോഷം ലളിതമാക്കി ഒരു ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരുന്നു. കെ.എസ്.ടി.എ തൃത്താല ഉപജില്ല വൈസ് പ്രസിഡൻറ്, ശാസ്ത്ര സാഹിത്യ പരിഷത് മേഖല സെക്രട്ടറി, ജില്ല കമ്മിറ്റി അംഗം, എസ്.എസ്.എ ജില്ല റിസോഴ്‌സ് പേഴ്‌സൻ, സാക്ഷരത, ജനകീയാസൂത്രണം എന്നിവയുടെ റിസോഴ്‌സ് പേഴ്‌സൻ എന്നീ നിലകളിലും പ്രവർത്തിച്ചു. സി.പി.എം പട്ടിത്തറ ബ്രാഞ്ച് അംഗമാണ്. pew ret. v.m rajeev വി.എം. രാജീവ് ````````````````````` നാട്ടിന്‍പുറങ്ങളില്‍ മദ്യപരുടെ വിളയാട്ടം ആനക്കര: ബിവറേജുകള്‍ തുറന്നതോടെ നാട്ടിന്‍പുറങ്ങളില്‍ മദ്യപന്മാരുടെ വിളയാട്ടം. എങ്ങും സംഘര്‍ഷം. ആനക്കര പഞ്ചായത്തിലെ മേലേഴിയം യൂനിയന്‍ ഷെഡ് റോഡില്‍ കഴിഞ്ഞ രണ്ട് ദിവസമായി യുവാക്കള്‍ കൂട്ടംചേര്‍ന്ന് മദ്യപിച്ചശേഷം റോഡിലിറങ്ങി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയാണ് പതിവ്. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ കുമ്പിടി യൂനിയന്‍ ഷെഡ് റോഡിന് സമീപം രണ്ട് സംഘങ്ങളായി പിരിഞ്ഞ് സംഘര്‍ഷത്തിലേര്‍പ്പെട്ടതായി നാട്ടുകാര്‍ പരാതിപ്പെട്ടു. ഏറെവൈകിയും സംഘര്‍ഷം തുടർന്നു. ബിവറേജ് തുറന്നതോടെ കുമ്പിടി, ആനക്കര തുടങ്ങി പ്രധാന അങ്ങാടികളില്‍ യുവാക്കള്‍ കൂട്ടംകൂടുന്നത് വർധിച്ചു. ആനക്കര അങ്ങാടി 12, 13 വാര്‍ഡുകളില്‍പെട്ടതാണ്. 13ാം വാര്‍ഡില്‍ ഒരുയുവതിക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആ വാര്‍ഡ് ഹോട് സ്പോട്ടായി കഴിഞ്ഞദിവസം പ്രഖ്യാപിച്ചെങ്കിലും ആനക്കര അങ്ങാടിയിലെ ആള്‍ക്കൂട്ടത്തിന് കുറവൊന്നുമില്ല. പകലും രാത്രിയിലും ഹോട് സ്‌പോട്ട് നിലനില്‍ക്കുന്ന ആനക്കര മേഖലയില്‍ പൊലീസ് പരിശോധന ഊര്‍ജിതമാക്കിയാല്‍ മാത്രമേ ഇതിന് പരിഹാരമാകൂ. ```````````````````````` ശുചീകരിച്ചു തൃത്താല: തൃത്താല ശുചീകരിച്ച് വ്യാപാര സംഘടന യൂത്ത് വിങ്. വ്യാപാരി വ്യവസായി ഏകോപന സമിതി തൃത്താല യൂത്ത് വിങ്ങിൻെറ നേതൃത്വത്തിലായിരുന്നു ശുചീകരണം. വി.കെ കടവ് റോഡും തൃത്താല സൻെററും ബസ് സ്റ്റോപ്പുകളും തുടങ്ങി എല്ലാഭാഗങ്ങളും ശുചീകരിച്ചു. ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം പ്രസിഡൻറ് എൻ. സുബ്രഹ്മണ്യൻ നിർവഹിച്ചു. തൃത്താല ജനമൈത്രി ബീറ്റ് ഓഫിസർ ഷമീറലി മുഖ്യാതിഥിയായി. ശുചീകരണം കൂറ്റനാട്: മഴക്കാലത്തിന് മുന്നോടിയായി പകർച്ചവ്യാധികൾ തടയുന്നതിന് ശുചീകരണം നടത്തി. സംസ്ഥാന വ്യാപകമായി വീടും പരിസരപ്രദേശങ്ങളും ശുചീകരിക്കണമെന്ന ആഹ്വാനത്തിൻെറ അടിസ്ഥാനത്തിലാണ് കൂറ്റനാട് വ്യാപാരി യൂനിറ്റ് ടൗണും പരിസരവും ശുചീകരിച്ചത്. യൂനിറ്റ് പ്രസിഡൻറ് കെ.ആർ. ബാലൻെറ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് രജീഷ നിർവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് യൂനിറ്റ് ജനറൽ സെക്രട്ടറിയുമായ ടി.പി. ഷക്കീർ, ട്രഷറർ എ.വി. മാനു, യൂത്ത് വിങ് തൃത്താല നിയോജക മണ്ഡലം പ്രസിഡൻറ് കൃഷ്ണപ്രസാദ്, യൂനിറ്റ് ഭാരവാഹികളായ സലീം ചുങ്കത്ത്, സുഭാഷ്, ഷാജഹാൻ, ശിവാനന്ദൻ, സുധീർ, അബ്ദുറഹ്മാൻ, ഷംസുദ്ദീൻ, ഷക്കീർ, ഷാഹുൽ ഹമീദ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.