ബസ് കാത്തിരിപ്പുകേന്ദ്രം ശുചീകരിച്ചു

ഒറ്റപ്പാലം: തോട്ടക്കര നവയുഗ െറസിഡൻറ്സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ തോട്ടക്കര പള്ളിപ്പടി ബസ് കാത്തിരിപ്പ് കേന്ദ്രവും പരിസരവും ശുചീകരിച്ചു. മഴക്കാല പകർച്ചവ്യാധിക്കെതിരെ ബോധവത്കരണവും നടത്തി. വാർഡ് കൗൺസിലർ സത്യൻ പെരുമ്പറക്കോട് ഉദ്‌ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ഉസ്മാൻ കരണംകോട് അധ്യക്ഷത വഹിച്ചു. സിറ്റിസൺ ഫോറം (കേരള) സംസ്ഥാന പ്രസിഡൻറ് അഡ്വ. ആർ.പി. ശ്രീനിവാസൻ സംസാരിച്ചു. വി. വിനോദ്, കെ.പി. മോഹനൻ, എ. ശിവദാസ്, കെ. സുധീർ, മുഹമ്മദ് നിസാർ, ടി. സുനിൽ, കെ. നന്ദൻ, കെ. അഷറഫ്, എൻ. മധു, ടി.എ. ഉമ്മർ, സഞ്ജയ് എന്നിവർ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. ---------------------- വെൽഫെയർ പാർട്ടി പരിസ്ഥിതി-ആരോഗ്യ ശുചിത്വ കാമ്പയിന് തുടക്കം പാലക്കാട്: നാടുകാക്കാൻ കൈകോർക്കുക-വെൽഫെയർ പാർട്ടി പരിസ്ഥിതി, ആരോഗ്യ ശുചിത്വ കാമ്പയിൻ ജില്ലതല ഉദ്ഘാടനം വല്ലപ്പുഴയിൽ മൃഗാശുപത്രിയും അംഗൻവാടിയും പരിസരവും ശുചീകരിച്ച് ജില്ല പ്രസിഡൻറ് കെ.സി. നാസർ നിർവഹിച്ചു. പിരായിരി പഞ്ചായത്ത് നാലാം വാർഡിൽ കഴിഞ്ഞ പ്രളയത്തിൽ കോളനിയിലേക്ക് വെള്ളം കയറിയ ചിറക്കുളത്തിന് സമീപത്തെ ഡ്രെയ്നേജ് ടീം വെൽഫെയറിൻെറ നേതൃത്വത്തിൽ ശുചീകരിച്ചു. ജില്ല ജനറൽ സെക്രട്ടറി എം. സുലൈമാൻ, ജില്ല വൈസ് പ്രസിഡൻറ് പി. ലുഖ്മാൻ, ജില്ല സെക്രട്ടറി മൊയ്തീൻകുട്ടി വല്ലപ്പുഴ, ടീം വെൽഫെയർ ജില്ല ക്യാപ്റ്റൻ ബാബു തരൂർ, വൈസ് ക്യാപ്റ്റൻ മുസ്തഫ മലമ്പുഴ, മണ്ഡലം ഭാരവാഹികളായ റിയാസ് ഖാലിദ്, മുജീബ് വല്ലപ്പുഴ എന്നിവർ നേതൃത്വം നൽകി. pew wealfare party നാടുകാക്കാൻ കൈകോർക്കുക- വെൽഫെയർ പാർട്ടി പരിസ്ഥിതി, ആരോഗ്യ ശുചിത്വ കാമ്പയിൻ ജില്ലതല ഉദ്ഘാടനം വല്ലപ്പുഴയിൽ മൃഗാശുപത്രിയും അംഗൻവാടിയും പരിസരവും ശുചീകരിച്ച് ജില്ല പ്രസിഡൻറ് കെ.സി. നാസർ നിർവഹിക്കുന്നു ------------------- വിരമിച്ചു pew ret. si venugopal വേണുഗോപാൽ (ഗ്രേഡ് എസ്.ഐ മങ്കര) pew ret. asi vivekanandan വിവേകാനന്ദൻ (എ.എസ്.ഐ മങ്കര പൊലീസ് സ്റ്റേഷൻ) pew ret. manikandan special branch കെ.എസ്. മണികണ്ഠൻ (സ്പെഷൽ ബ്രാഞ്ച് മങ്കര) pew ret. hajarumma പി. ഹാജറുമ്മ (പ്രധാനാധ്യാപിക, എ.യു.പി സ്കൂൾ കരിമ്പുഴ) pew ret. muhammed kutty പി. മുഹമ്മദ് കുട്ടി (പ്രധാനാധ്യാപകൻ, എ.എൽ.പി സ്കൂൾ കരിമ്പുഴ) pew ret. chami എം. ചാമി (ഗ്രേഡ് സബ് എൻജിനീയർ ശ്രീകൃഷ്ണപുരം കെ.എസ്.ഇ.ബി) pew ret. balakrishnan എം. ബാലകൃഷ്ണൻ (ട്രൈസർ-ജലസേചന വകുപ്പ് ചിറ്റൂർ ഡിവിഷൻ) pew ret. sushama വി.ജി. സുഷമ (ഐ.സി.ഡി.എസ് സൂപ്പർ വൈസർ-കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത്) pew ret. devasena എം.എൻ. ദേവസേന (എസ്.വി.എ.യു.പി സ്കൂൾ, കുലിക്കിലിയാട്)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.