തിരൂരങ്ങാടി: റോഡ് ആക്സിഡൻറ് ആക്ഷൻ ഫോറം (റാഫ്) തിരൂരങ്ങാടി താലൂക്ക് കമ്മിറ്റി ചെമ്മാട്, കക്കാട് ടൗൺ കേന്ദ്രീകരിച്ച് ജനജാഗ്രത സംഗമവും റോഡ് സേഫ്റ്റി ലഘുലേഖ വിതരണവും സംഘടിപ്പിച്ചു. ചെമ്മാട് ടൗണിൽ ജനജാഗ്രത സംഗമം നഗരസഭ വൈസ് ചെയർമാൻ എം. അബ്ദുറഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. ജില്ല രക്ഷാധികാരി ബി.കെ. സൈദ് അധ്യക്ഷത വഹിച്ചു. റാഫ് റോഡ് സേഫ്റ്റി ലഘുലേഖ സംസ്ഥാന സമിതിയംഗം എ.ടി. സൈതലവി വിതരണോദ്ഘാടനം നിർവഹിച്ചു. പനക്കൽ സിദ്ദീഖ് മുഖ്യാതിഥിയായി, താലൂക്ക് ജനറൽ സെക്രട്ടറി സലീം വടക്കൻ, സി.കെ.എ. റസാഖ്, അഷ്റഫ്കളത്തിങ്ങൽപാറ, മജീദ് ഫിനിക്സ്, സുമ ശങ്കർ, ഫൈസൽ താണിക്കൽ, മൻസൂർ ചപ്പങ്ങത്തിൽ തുടങ്ങിയവർ സംസാരിച്ചു. കക്കാട് ടൗണിൽ ബി.കെ. സൈദ് ഉദ്ഘാടനം ചെയ്തു. ഫൈസൽ താണിക്കൽ അധ്യക്ഷത വഹിച്ചു. എ.ടി. സൈതലവി മുഖ്യ പ്രഭാഷണം നടത്തി. സലീം വടക്കൻ, ഷമീം കക്കാട്, സത്താർ ചെമ്മാട്, മൻസൂർ ചപ്പങ്ങത്തിൽ, ഇർഷാദ് വടക്കൻ, മജീദ് കാനാഞ്ചേരി, കല്ലാക്കൻ ഖാലിദ് തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.