Posted On
date_range Updated On
date_range കുടിവെള്ള പൈപ്പുകൾ തീവെച്ച് നശിപ്പിച്ചു; പൊലീസ് കേസെടുത്തു
കൊളത്തൂർ: മൂർക്കനാട് പൊട്ടച്ചോലയിൽ കുടിവെള്ളം പമ്പ് ചെയ്യുന്ന മോട്ടോറിന്റെ പൈപ്പുകൾ സാമൂഹിക വിരുദ്ധർ തീവെച്ച് നശിപ്പിച്ചതിൽ പൊലീസ് കേസെടുത്തു. പൊട്ടച്ചോല പതിനൊന്നാം വാർഡിൽ പാലക്കാവളപ്പിൽ അബ്ദുവിന്റെ സ്ഥലത്തെ കിണറിൽ സ്ഥാപിച്ച മൂന്ന് മോട്ടോറുകളുടെ പൈപ്പുകളും വൈദ്യുതി വയറുകളുമാണ് തീയിട്ട്നശിപ്പിച്ചത്. കഴിഞ്ഞ 23നാണ് സംഭവം. 25000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവത്തിൽ കൊളത്തൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി ശാസ്ത്രീയ പരിശോധനകൾ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.