തവനൂർ മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർഥി കെ.ടി. ജലീൽ എടപ്പാളിൽ നടന്ന മണ്ഡലം പരിപാടിയിൽ സംസാരിക്കുന്നു
എടപ്പാൾ: താൻ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടാൽ അടുത്ത അഞ്ച് വർഷത്തിനിടെ മണ്ഡലത്തിൽ സമഗ്ര വികസന പദ്ധതികൾ നടപ്പാക്കുമെന്ന് തവനൂർ മണ്ഡലം എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ. കെ.ടി. ജലീൽ. കാർഷികം, അടിസ്ഥാന സൗകര്യങ്ങൾ, ടൂറിസം, വിദ്യാഭ്യാസം, ആരോഗ്യരംഗം തുടങ്ങി വിവിധ മേഖലകളിലായി നിരവധി പദ്ധതികളാണ് അദ്ദേഹം മുന്നോട്ടുവെച്ചിരിക്കുന്നത്. കാർഷിക മേഖലയിലെ പുരോഗതിക്കായി എടപ്പാൾ പഞ്ചായത്തിലെ തരിശായി കിടക്കുന്ന കോൾ നിലങ്ങൾ കൃഷിയോഗ്യമാക്കുമെന്നും പുറത്തൂർ മുനമ്പത്തെ കല്ലുമ്മക്കായ് കൃഷി വിപുലീകരിച്ച് വിദേശ കയറ്റുമതിക്ക് വഴിയൊരുക്കുമെന്നും ജലീൽ വ്യക്തമാക്കി.
പശ്ചാത്തല വികസനത്തിന്റെ ഭാഗമായി തവനൂർ-തിരുനാവായ പാലം പൂർത്തീകരിക്കൽ, കർമ റോഡ് ദീർഘിപ്പിക്കൽ, ആലത്തിയൂർ ജങ്ഷനിൽ ഫ്ലൈ ഓവർ നിർമാണം എന്നിവ ഉൾപ്പെടെ പദ്ധതികൾ നടപ്പാക്കുമെന്ന് അദ്ദേഹം അറിയിച്ചു. ചമ്രവട്ടം മുതൽ അഴിമുഖം വരെ പുതിയ ടൂറിസം റോഡും നായർ തോട് മുതൽ മുട്ടനൂർ വരെ പുതിയ വികസന പാതയും നിർമ്മിക്കുമെന്നും എടപ്പാളിൽ മിനി സിവിൽ സ്റ്റേഷൻ കം ബസ് സ്റ്റാൻഡ് സ്ഥാപിക്കുമെന്നും പറഞ്ഞു. പടിഞ്ഞാറെക്കര-പൊന്നാനി ഫ്ലോട്ടിങ് ബ്രിഡ്ജ് പദ്ധതിയുടെ സാങ്കേതിക തടസ്സങ്ങൾ നീക്കി വേഗത്തിലാക്കുമെന്നും ജലീൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.