പ്ര​ചാ​ര​ണ​ത്തി​ൽ ‘നോ ​ഡീ​ൽ’; ഇ​നി സ്റ്റാ​ർ കാ​മ്പ​യി​ൻ ദി​ന​ങ്ങ​ൾ

മ​ല​പ്പു​റം: ഡീ​ൽ-​അ​ഡ്ജ​സ്റ്റ്മെ​ന്‍റ് ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളു​മാ​യി ക​ത്തി​ക്ക​യ​റു​മ്പോ​ഴും പ്ര​ചാ​ര​ണ​ത്തി​ൽ ഒ​രു അ​ഡ്ജ​സ്റ്റ്മെ​ന്‍റി​നും മു​ന്ന​ണി​ക​ൾ ത​യാ​റ​ല്ല. ദേ​ശീ​യ-​സം​സ്ഥാ​ന നേ​താ​ക്ക​ളെ ജി​ല്ല​യി​ലെ​ത്തി​ച്ച് പ്ര​വ​ർ​ത്ത​ക​രെ​യും അ​ണി​ക​ളെ​യും ആ​വേ​ശ​ത്തി​ലാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ. പ്ര​ചാ​ര​ണ ക​ൺ​വെ​ൻ​ഷ​നു​ക​ളി​ൽ വി.​വി.​ഐ.​പി​ക​ൾ ഉ​ൾ​പ്പെ​ടെ നേ​താ​ക്ക​ൾ എ​ത്തു​മ്പോ​ൾ വ​ലി​യ ജ​ന​ക്കൂ​ട്ടം ഒ​ഴു​കി​യെ​ത്തു​മെ​ന്നും ക​ണ​ക്കു​കൂ​ട്ടു​ന്നു. അ​തോ​ടൊ​പ്പം ശ​ക്തി​പ്ര​ക​ട​ന​ത്തി​നു​ള്ള അ​വ​സ​ര​മാ​യും പാ​ർ​ട്ടി​ക​ൾ ക​ൺ​വെ​ൻ​ഷ​നു​ക​ളെ കാ​ണു​ന്നു.

സി.​പി.​എ​മ്മി​ന്‍റെ സം​സ്ഥാ​ന​ത്തെ ഏ​റ്റ​വും വ​ലി​യ സ്റ്റാ​ർ കാ​മ്പ​യി​ന​റാ​യ മു​ഖ‍്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഞാ​യ​റാ​ഴ്ച ജി​ല്ല​യി​ലെ​ത്തും. നാ​ലു മ​ണ്ഡ​ല​ങ്ങ​ളി​ലെ എ​ൽ.​ഡി.​എ​ഫ്‌ റാ​ലി​ക​ൾ മു​ഖ‍്യ​മ​ന്ത്രി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും. രാ​വി​ലെ 10ന് ​തി​രൂ​രി​ലും വൈ​കീ​ട്ട് മൂ​ന്നി​ന് പൊ​ന്നാ​നി​യി​ലും നാ​ലി​ന് ത​വ​ന‍ൂ​രി​ലും ആ​റി​ന് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും അ​ദ്ദേ​ഹം പ്ര​ചാ​ര​ണ റാ​ലി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​പി.​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. ബേ​ബി, പോ​ളി​റ്റ്‌ ബ്യൂ​റോ അം​ഗ​ങ്ങ​ളാ​യ മ​റി​യം ധ​വ്‌​ള, എ. ​വി​ജ​യ​രാ​ഘ​വ​ൻ, മു​തി​ർ​ന്ന നേ​താ​വ്‌ വൃ​ന്ദ കാ​രാ​ട്ട്‌ എ​ന്നി​വ​ർ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ മ​റ്റു മ​ണ്ഡ​ല​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ത്തി​നെ​ത്തും.

പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി, പി.​എം.​എ. സ​ലാം, മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, അ​ബ്ബാ​സ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ മു​സ്​​ലിം ലീ​ഗി​ന്‍റെ ദേ​ശീ​യ-​സം​സ്ഥാ​ന-​ജി​ല്ല നേ​താ​ക്ക​ൾ പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വ​മാ​ണ്. എ.​ഐ.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ര​മേ​ശ് ചെ​ന്നി​ത്ത​ല തു​ട​ങ്ങി​യ ദേ​ശീ​യ-​സം​സ്ഥാ​ന നേ​താ​ക്ക​ൾ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​രം​ഗം കൊ​ഴു​പ്പി​ക്കാ​ൻ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലാ​യി എ​ത്തും. രാ​ഷ്ട്രീ​യ കേ​ര​ളം ഉ​റ്റു​നോ​ക്കു​ന്ന ശ​ക്ത​മാ​യ മ​ത്സ​രം ന​ട​ക്കു​ന്ന ത​വ​നൂ​ർ, പൊ​ന്നാ​നി മ​ണ്ഡ​ല​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ലാ​പ്പി​ൽ ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യോ പ്രി​യ​ങ്ക ഗാ​ന്ധി എം.​പി​യോ എ​ത്തി​യേ​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി തൃ​ശൂ​രി​ൽ വ​രു​ന്ന​തി​നാ​ൽ എ​ൻ.​ഡി.​എ​യു​ടെ പ്ര​ധാ​ന നേ​താ​ക്ക​ൾ ഞാ​യ​റാ​ഴ്ച അ​ങ്ങോ​ട്ട് തി​രി​ക്കും. ആ​ദ്യ​ഘ​ട്ട പ്ര​ചാ​ര​ണ​ത്തി​ൽ പ്ര​ധാ​ന നേ​താ​ക്ക​ൾ എ​ത്തു​ന്നി​ല്ലെ​ങ്കി​ലും അ​വ​സാ​ന ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ലു​ള്ള എ​ൻ.​ഡി.​എ നേ​താ​ക്ക​ൾ ജി​ല്ല​യി​ലെ​ത്തും. എ​സ്.​ഡി.​പി.​ഐ, ആം ​ആ​ദ്മി പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ങ്ങ​ളും സ്ഥാ​നാ​ർ​ഥി​ക​ളും അ​വ​സാ​ന ഘ​ട്ട​ത്തി​ൽ ദേ​ശീ​യ-​സം​സ്ഥാ​ന നേ​താ​ക്ക​ൾ എ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്.

Tags:    
News Summary - 'No Deal' in the campaign; These are the days of the star campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.