പ്രചാരണം കടുപ്പിച്ച് സ്ഥാനാർഥികൾ

നെ​ടു​ങ്ക​യ​ത്തെ ഉ​ന്ന​തി സ​ന്ദ​ർ​ശി​ച്ച് യു. ​ഷ​റ​ഫ​ലി

ക​രു​ളാ​യി: നി​ല​മ്പൂ​ർ മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി യു. ​ഷ​റ​ഫ​ലി നെ​ടു​ങ്ക​യം ഉ​ന്ന​തി​യി​ലെ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു.

ആ​ദി​വാ​സി മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ കാ​യി​ക​മാ​യ ക​ഴി​വു​ക​ളെ പ​രി​പോ​ഷി​പ്പി​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വോ​ട്ട​ർ​മാ​ർ​ക്ക് ഉ​റ​പ്പു​ന​ൽ​കി. തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ചാ​ൽ മ​ണ്ഡ​ല​ത്തി​ലെ വീ​ടി​ല്ലാ​ത്ത മു​ഴു​വ​ൻ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കും സു​ര​ക്ഷി​ത​മാ​യ പാ​ർ​പ്പി​ടം ല​ഭ്യ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

​മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ അ​ദ്ദേ​ഹം ജ​ന​ങ്ങ​ളു​മാ​യി നേ​രി​ട്ട് സം​വ​ദി​ച്ചു.

അ​മ​ര​മ്പ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കു​ടും​ബ​ശ്രീ സി.​ഡി.​എ​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ഷ​റ​ഫ​ലി പ​ങ്കെ​ടു​ത്തു. സി.​ഡി.​എ​സ് പ്ര​സി​ഡ​ന്റ് സി.​ആ​ർ. സൗ​മ്യ ച​ട​ങ്ങി​ൽ സ്ഥാ​നാ​ർ​ഥി​യെ പ​രി​ച​യ​പ്പെ​ടു​ത്തി. അ​മ​ര​മ്പം പു​തി​യ ക​ള​ത്തെ മാ​ലി​ന്യ​സം​സ്ക​ര​ണ യൂ​നി​റ്റാ​യ ‘ഇ​ക്കോ വേ​ൾ​ഡ്’ സ​ന്ദ​ർ​ശി​ച്ച അ​ദ്ദേ​ഹം അ​വി​ട​ത്തെ തൊ​ഴി​ലാ​ളി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി. കേ​ര​ള സ്റ്റേ​റ്റ് പെ​ൻ​ഷ​നേ​ഴ്സ് യൂ​നി​യ​ൻ അ​മ​ര​മ്പ​ല​ത്ത് സം​ഘ​ടി​പ്പി​ച്ച ‘സ്ത്രീ​ധ്വ​നി’ പ​രി​പാ​ടി​യി​ലും സ്ഥാ​നാ​ർ​ഥി സാ​ന്നി​ധ്യ​മ​റി​യി​ച്ചു.

ആ​വേ​ശ​മാ​യി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്റെ അ​മ​ര​മ്പ​ലം പ​ര്യ​ട​നം

പൂ​ക്കോ​ട്ടും​പാ​ടം: യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്റെ അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്ത് പ​ര്യ​ട​നം ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ആ​വേ​ശ​മാ​യി. രാ​വി​ലെ തോ​ട്ടേ​ക്കാ​ട്ട് ന​ട​ന്ന ച​ട​ങ്ങി​ൽ മു​തി​ർ​ന്ന മു​സ്‍ലിം ലീ​ഗ് നേ​താ​വ് പി.​എം. സീ​തി​ക്കോ​യ ത​ങ്ങ​ൾ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. യു.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഷ്റ​ഫ് മു​ണ്ട​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നൂ​റോ​ളം ബൈ​ക്കു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളോ​ടെ​യു​മാ​ണ് സ്ഥാ​നാ​ർ​ഥി ഓ​രോ സ്വീ​ക​ര​ണ​കേ​ന്ദ്ര​ത്തി​ലും എ​ത്തി​യ​ത്. സ്ത്രീ​ക​ള​ട​ക്കം വ​ൻ ജ​ന​ക്കൂ​ട്ട​മാ​ണ് ഓ​രോ കേ​ന്ദ്ര​ത്തി​ലും സ്ഥാ​നാ​ർ​ഥി​യെ കാ​ത്തു​നി​ന്ന​ത്. പ​ര്യ​ട​ന​ത്തി​ലു​ട​നീ​ളം പ്ര​വ​ർ​ത്ത​ക​ർ ആ​വേ​ശ​ക​ര​മാ​യ മു​ദ്രാ​വാ​ക്യം വി​ളി​ക​ളോ​ടെ​യാ​ണ് ഷൗ​ക്ക​ത്തി​നെ വ​ര​വേ​റ്റ​ത്.​ ​യു.​ഡി.​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഇ​ഖ്ബാ​ൽ മു​ണ്ടേ​രി, ക​ൺ​വീ​ന​ർ എ​ൻ.​എ. ക​രീം, വി.​എ. ക​രീം, പാ​ലോ​ളി മെ​ഹ​ബൂ​ബ്, യു.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കേ​മ്പി​ൽ ര​വി, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​പി. അ​ഫീ​ഫ, വി.​പി. അ​ബ്ദു​ൽ ക​രീം, എ​ൻ.​എം. ബ​ഷീ​ർ, കെ.​പി. ജ​ൽ​സീ​മി​യ തു​ട​ങ്ങി​യ​വ​ർ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ സം​സാ​രി​ച്ചു.

ക​രു​ളാ​യി: നി​ല​മ്പൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്തി​ന്റെ ഭൂ​രി​പ​ക്ഷം ഇ​ത്ത​വ​ണ വ​ർ​ധി​പ്പി​ക്കു​മെ​ന്ന് മു​സ്‍ലിം ലീ​ഗ് ജി​ല്ല സെ​ക്ര​ട്ട​റി ഇ​സ്മ​യി​ൽ മൂ​ത്തേ​ടം. യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ ക​രു​ളാ​യി പ​ഞ്ചാ​യ​ത്ത് പ​ര്യ​ട​നം ചെ​റു​പു​ഴ​യി​ൽ ഉ​ദ്ഘാ​ട​നം​ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു.​ഡി.​എ​ഫ് പ​ഞ്ചാ​യ​ത്ത് ചെ​യ​ർ​മാ​ൻ ക​ക്കോ​ട​ൻ നാ​സ​ർ ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സ്ഥാ​നാ​ർ​ഥി ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, യു.​ഡി.​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഇ​ഖ്ബാ​ൽ മു​ണ്ടേ​രി, ക​ൺ​വീ​ന​ർ എ​ൻ.​എ. ക​രീം, പാ​ലോ​ളി മെ​ഹ​ബൂ​ബ്, പ​ഞ്ചാ​യ​ത്ത് ക​ൺ​വീ​ന​ർ അ​നീ​ഷ് ക​രു​ളാ​യി, ടി. ​സു​രേ​ഷ് ബാ​ബു, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷീ​ജ ക​ണ്ട​ങ്ങാ​പ്പു​റ​ത്ത്, വൈ​സ് പ്ര​സി​ഡ​ന്റ് ഇ.​കെ. ഉ​സ്മാ​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ വാ​രി​ക്ക​ൽ, ക​ളം, പ​ത്തു​ത​റ​പ​ടി, കൊ​ട്ടു​പാ​റ, യ​തീം​ഖാ​ന, പാ​റ​ക്ക​ൽ, താ​ഴെ പി​ലാ​ക്കോ​ട്ടു​പാ​ടം, ന​ല്ലം​ത​ണ്ണി വ​ള​വ്, പു​ല്ല​ഞ്ചേ​രി, കാ​ർ​ളി​ക്കോ​ട്, അ​മ്പ​ല​പ്പ​ടി, മ​രു​ത​ങ്ങാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ര്യ​ട​ന​ത്തി​നു​ശേ​ഷം രാ​ത്രി പു​ള്ളി​യി​ൽ സ​മാ​പി​ച്ചു. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ദൃ​ശ്യ​മാ​യ​ത്.

എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ കാ​ളി​കാ​വ് പ​ര്യ​ട​നം

കാ​ളി​കാ​വ്: വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​കെ.​കെ. ദാ​മോ​ദ​ര​ൻ ചോ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ പ​ര്യ​ട​നം ന​ട​ത്തി. മ​ഞ്ഞ​പ്പെ​ട്ടി, മാ​ട​മ്പം, ചു​ണ്ട​ക്കു​ന്ന്, മ​മ്പാ​ട്ടൂ​മൂ​ല, പ​ന്നി​കോ​ട്ടു​മു​ണ്ട, പെ​ട​യ​ന്താ​ൾ, ചോ​ക്കാ​ട്, ക​ല്ലാ​മൂ​ല, കേ​ളു​നാ​യ​ർ​പ​ടി, സ്രാ​മ്പി​ക്ക​ല്ല്, പു​ല്ല​ങ്കോ​ട്, ഉ​ദി​രം​പൊ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​ര്യ​ട​നം ന​ട​ത്തി​യ​ത്. കാ​ളി​കാ​വ് പ​ഞ്ചാ​യ​ത്തി​ലെ ചെ​ങ്കോ​ട്, മേ​ലേ​കാ​ളി​കാ​വ്, ചാ​ഴി​യോ​ട്, പു​റ്റ​ൻ​ക്കു​ന്ന്, ത​ണ്ടു​കോ​ട്, ഐ​ലാ​ശ്ശേ​രി, വെ​ള്ള​യൂ​ർ, ചി​റ്റ​യി​ൽ, പൂ​ങ്ങോ​ട്, ക​റു​ത്ത​നി, വെ​ന്തോ​ടം​പ​ടി, പൂ​ച്ച​പ്പൊ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്ഥാ​നാ​ർ​ഥി പ​ര്യ​ട​നം ന​ട​ന്നു. അ​നി​ൽ നി​ര​വി​ൽ, ജെ. ​ക്ലി​റ്റ​സ്, പി. ​ഷൈ​ജു, കെ. ​റ​ഹീം, ലി​നീ​ഷ്, കെ.​ടി. മു​ജീ​ബ്, വി. ​സു​ഫി​യാ​ൻ, സി. ​ജ​യ​പ്ര​കാ​ശ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - Candidates intensify campaigning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.