അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ക്ഷേ​ത്ര​ത്തി​ന്‍റെ ‘മാ​ന്ധാ​ദ്രി’​പു​ര​സ്കാ​രം ന​ട​ൻ ഇ​ന്ദ്ര​ൻ​സി​ന് ദേ​വ​സ്വം ക​മ്മീ​ഷ​ണ​ർ ടി.​സി. ബി​ജു സ​മ്മാ​നി​ക്കു​ന്നു

മാഞ്ഞുപോവാതിരിക്കാൻ നല്ല കഥാപാത്രങ്ങൾ ഇനിയും ചെയ്യണം -ഇന്ദ്രൻസ്

അ​ങ്ങാ​ടി​പ്പു​റം: ന​ട​ൻ എ​ന്ന നി​ല​യി​ൽ എ​ങ്ങോ മാ​ഞ്ഞു​പോ​യെ​ന്ന് പ​റ​യാ​തി​രി​ക്കാ​ൻ ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ ഇ​നി​യും ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹ​മു​ണ്ടെ​ന്ന് ന​ട​ൻ ഇ​ന്ദ്ര​ൻ​സ്. ത​യ്യ​ൽ​കാ​ര​നി​ൽ​നി​ന്ന് സി​നി​മ ന​ട​നി​ലേ​ക്ക് ഒ​രു​പാ​ട് ദൂ​ര​വും കാ​ല​വു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ങ്ങാ​ടി​പ്പു​റം തി​രു​മാ​ന്ധാം​കു​ന്ന് ദേ​വ​സ്വം ‘മാ​ന്ധാ​ദ്രി’​പു​ര​സ്കാ​രം സ്വീ​ക​രി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു ക​ഥാ​പാ​ത്ര​ത്തി​ൽ നി​ന്ന് മ​റ്റൊ​രു ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് മാ​റു​മ്പോ​ൾ ഏ​തെ​ങ്കി​ലും ഒ​രു പു​സ്ത​ക​ത്തി​ന്റെ സ​ഹാ​യ​മു​ണ്ടാ​യി​ട്ടു​ണ്ട്. പ​ല​തി​നും സ​ഹാ​യി​ച്ച​ത് പു​സ്ത​ക​ങ്ങ​ളാ​യി​രു​ന്നു. ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ അ​റി​യ​പ്പെ​ടു​ന്ന​ത് ഇ​പ്പോ​ഴും വ​ലി​യ അ​ഭി​മാ​ന​മാ​ണ്. ത​ന്റെ തൊ​ഴി​ലി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ സി​നി​മ​യി​ൽ എ​ത്തി​പ്പെ​ടി​ല്ലാ​യി​രു​ന്നു. ചി​ല​പ്പോ​ൾ നാ​ട​ക​ത്തി​ൽ കാ​ണു​മാ​യി​രി​ക്കും. ന​ന്നാ​യി ത​യ്യ​ൽ പ​ഠി​ച്ചാ​ൽ സി​നി​മ​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​വ​ർ​ക്ക് വ​സ്ത്രം തൈ​ക്കാ​മെ​ന്ന് സ്വ​പ്നം ക​ണ്ടി​രു​ന്നു. പ​ഠി​ച്ച തൊ​ഴി​ലി​ന് സ്ഥാ​ന​വും മ​ഹ​ത്വ​വു​മു​ണ്ടെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ൾ കി​ട്ടി​യാ​ൽ ജ​നം സ്വീ​ക​രി​ക്കു​മെ​ന്ന് പി​ന്നീ​ടാ​ണ് മ​ന​സി​ലാ​യ​ത്. മ​റ്റു​ള്ള​വ​രെ ചി​രി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന​ത് വ​ലി​യ ധൈ​ര്യ​മാ​ണെ​ന്നും ഇ​ന്ദ്ര​ൻ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് ക​മ്മീ​ഷ​ണ​ർ ടി.​സി. ബി​ജു ഇ​ന്ദ്ര​ൻ​സി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു. ജൂ​റി ചെ​യ​ർ​മാ​ൻ ഡോ. ​എ​ൻ.​പി വി​ജ​യ​കൃ​ഷ്ണ​ൻ, ട്ര​സ്റ്റി രാ​ജ​രാ​ജ വ​ർ​മ, ടി. ​ബീ​നീ​ഷ്, പി.​സി അ​ര​വി​ന്ദ​ൻ, ആ​ർ. രാ​ഹു​ൽ, ത​ന്ത്രി പ​ന്ത​ല​ക്കോ​ട​ത്ത് നാ​രാ​യ​ണ​ൻ ന​മ്പൂ​തി​രി എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ദേ​വ​സ്വം എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ എം. ​വേ​ണു​ഗോ​പാ​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു. 

Tags:    
News Summary - Good characters should be made more so that they don't fade away - Indrans

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.