'വാട്ടർലെവൽ'; കേരള പുനർനിർമാണത്തിന് ഒരു ക്രിയാത്മക സഹായം

കോഴിക്കോട്: പ്രളയാനന്തര കേരളത്തിന് വെല്ലുവിളിയായ പുനര്‍നിർമാണത്തിന്‍റെ വിവിധ വശങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്ന 'വാട്ടര്‍ലെവല്‍ട എന്ന ഡോക്യുമെന്‍ററിയുടെ ഔദ്യോഗിക ലോഞ്ചിങ് എഴുത്തുകാരൻ എം.ടി വാസുദേവൻ നായർ നിര്‍വഹിച്ചു. കേരള പുനര്‍നിര്‍മ്മാണത്തിന്‍റെ സാധ്യതകളും വെല്ലുവിളികളുമാണ് ഡോക്യുമെന്‍ററിയിലൂടെ അന്വേഷിക്കുന്നത്. പ്രമുഖരുടെയും വിദഗ്ധരുടെയും ഈ വിഷയത്തിലെ വിശകലനങ്ങളെ ഡോക്യുമെന്‍ററിയിൽ കോര്‍ത്തിണക്കും. ഇംഗ്‌ളീഷില്‍ നിര്‍മ്മിക്കുന്ന ചിത്രം പ്രളയാനന്തര നിര്‍മ്മാണത്തെ സംബന്ധിച്ച് ഏക്കാലവും പരിഗണിക്കപ്പെടുന്ന ഒന്നാക്കി മാറ്റാനാണ് അണിയറ പ്രവര്‍ത്തകരുടെ ശ്രമം.

ഡോ. എം. കെ മുനീറാണ് പ്രൊജക്ടിന്റെ രക്ഷാധികാരി. ട്രൂത്ത് ഗ്രൂപ്പിന്‍റെ ബാനറിൽ ഖത്തറിലെ യുവ വ്യവസായി സമദ് ട്രൂത്ത് ആണ് നിർമാണം നിർവ്വഹിക്കുന്നത്. ഫൈസല്‍ നൂറുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടര്‍ നോവിന്‍ വാസുദേവാണ്. മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ടി. അരുണ്‍കുമാറാണ് രചന. ഫോട്ടോഗ്രാഫര്‍ ജിതേഷ് ദാമോദര്‍ ഛായാഗ്രഹണം നിര്‍വഹിക്കും. റിസർച്ച് ടീം ഹെഡ് സൈറ സലീം. ഡിസൈൻസ് രാജേഷ് ചാലോട്. സൗണ്ട് ഡിസൈനര്‍ പി.എം സതീഷ് ഉള്‍പ്പെടെയുള്ളവര്‍ സാങ്കേതികമേഖലയില്‍ ഡോക്യുമെന്ററിയെ പിന്‍തുണക്കുന്നുണ്ട്.

കാലികപ്രസക്തമായ ദൃശ്യാന്വേഷണം പ്രളയാനന്തര കേരളത്തിന് അനിവാര്യമായ ഒന്നാണെന്ന വിലയിരുത്തലില്‍ നിന്നാണ് ഡോക്യുമെന്‍ററി എന്ന ആശയം ഉരുത്തിരിയുന്നതെന്ന് രചയിതാവ് അരുൺ കുമാർ പറഞ്ഞു. എത്തരത്തിലാവണം പുനര്‍നിർമാണമെന്നതും വെല്ലുവിളികളെ എങ്ങിനെ അതിജീവിക്കണമെന്നും ഡോക്യുമെന്‍ററി അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Waterlevel Documentary-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.